Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`പൂതന പരാമർശം സാഹിത്യപ്രയോഗം മാത്രം`; ഷാനിമോൾക്കെതിരെയുള്ള പ്രസ്താവനയിൽ ജി സുധാകരന് പിന്തുണയുമായി ഇപി ജയരാജൻ; ഭഗവാൻ അയ്യപ്പൻ സഹായിക്കുന്നത് ഇടത്പക്ഷത്തെയെന്നും വ്യവസായ മന്ത്രി

`പൂതന പരാമർശം സാഹിത്യപ്രയോഗം മാത്രം`; ഷാനിമോൾക്കെതിരെയുള്ള പ്രസ്താവനയിൽ ജി സുധാകരന് പിന്തുണയുമായി ഇപി ജയരാജൻ; ഭഗവാൻ അയ്യപ്പൻ സഹായിക്കുന്നത് ഇടത്പക്ഷത്തെയെന്നും വ്യവസായ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൊതുമരാമത്ത വകുപ്പ് മന്ത്രി ജി. സുധാകരൻ പൂതന എന്ന് വിളിച്ചതിൽ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ.പൂതന എന്നാൽ സാഹിത്യപ്രയോഗമാണെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കൾ ഇതുപോലുള്ള നിസാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇ പി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഭഗവാൻ അയ്യപ്പൻ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായി മാറുമെന്നന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം തങ്ങൾക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു.വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉള്ളതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജി സുധാകരന്റെ പൂതന പ്രയോഗത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP