Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`അൽപ്പം വൈകിയാലും വിശ്വാസം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കും`; നിയമ നിർമ്മാണം സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം; ഉപതെരഞ്ഞെടുപ്പിലും ശബരിമല ചർച്ചയാക്കി ബിജെപി; കേരളത്തിൽ മണ്ഡലകാലത്ത് സമരം നടത്തിയത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്ന് സദാനന്ദ ഗൗഡ

`അൽപ്പം വൈകിയാലും വിശ്വാസം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കും`; നിയമ നിർമ്മാണം സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം; ഉപതെരഞ്ഞെടുപ്പിലും ശബരിമല ചർച്ചയാക്കി ബിജെപി; കേരളത്തിൽ മണ്ഡലകാലത്ത് സമരം നടത്തിയത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്ന് സദാനന്ദ ഗൗഡ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങുന്നതിന് പ്രധാന കാരമങ്ങളിൽ ഒന്ന് എന്നാണ് സിപിഎം പോലം വിലയരുത്തുന്നത്. ശബരിമല സമരം ആളിക്കത്തിച്ച് വോട്ട് വിഹിതം വർധിപ്പിച്ച ബിജെപി പറഞ്ഞതാകട്ടെ മോദി സർക്കാർ നിയമനിർമ്മാണം നടത്തുമെന്നും. ഇപ്പോൾ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം ചർച്ചയാക്കാൻ തന്നെയാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്രത്തിന്റെയും ബിജെപിയുടെയും പരിഗണനയിൽ ഉണ്ടെന്ന് ആവർത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ.

സമയമെടുത്താലും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കും. ശബരിമല യുവതീപ്രവേശന വിഷയം സങ്കീർണമാണ്. സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിർമ്മാണം പരിഗണിക്കുക. കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കാൻ ഏഴ് പതിറ്റാണ്ടും രാമജന്മ ഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു.കേരളത്തിലെ ഇടതു വലതു മുന്നണികൾക്കെതിരെയും കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിമർശനം ഉന്നയിച്ചു. കേരളത്തിൽ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമെന്നായിരുന്നു വിമർശനം.

കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും ഗൗഡ കുറ്റപ്പെടുത്തി. ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് നേരത്തെയും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിരുന്നു. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP