Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പരിക്കേറ്റത് വളണ്ടിയറായി നിന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക്; ഹാമർ തലയിൽ വീണ് തലയോട്ടി പൊട്ടി; കോട്ടയം മെഡിക്കൽ കോളേജിൽ അബേൽ തുടരുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ; അപകടനില തരണം ചെയ്തില്ലെന്ന് ഡോക്ടർമാർ; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പരിക്കേറ്റത് വളണ്ടിയറായി നിന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക്; ഹാമർ തലയിൽ വീണ് തലയോട്ടി പൊട്ടി; കോട്ടയം മെഡിക്കൽ കോളേജിൽ അബേൽ തുടരുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ; അപകടനില തരണം ചെയ്തില്ലെന്ന് ഡോക്ടർമാർ; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിൽ ഹാമർ കൊണ്ട് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്. ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് കേസെടുത്തത്. പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് ആണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കറ്റത്. അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അബേൽ ജോൺസനാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അബേലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. നേരത്തെ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥിക്കാണ് പരിക്കേറ്റത് എന്ന രീതിയിലാണ് വാർത്തകൾ പുറത്ത് വന്നത്.

ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അബേലിന്റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഹാമർ പതിച്ച് അബേലിന്റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അബേലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാല സെന്റ് തോമസ് ഹയർസെക്കന്റി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അബേൽ. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിങ് പോയിന്റ്. എന്നാൽ സംഘാടകർ ആരോപണം നിഷേധിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP