Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`വട്ടിയൂർക്കാവിൽ ബിജെപി വിജയിച്ചാൽ അതിന് കാരണം സിപിഎം മാത്രം`; തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിച്ചതോടെ നടൻ അലൻസിയറിന് നേരെ സൈബർ അക്രമം; ഡിജിപിക്ക് പരാതി നൽകി നടൻ

`വട്ടിയൂർക്കാവിൽ ബിജെപി വിജയിച്ചാൽ അതിന് കാരണം സിപിഎം മാത്രം`; തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിച്ചതോടെ നടൻ അലൻസിയറിന് നേരെ സൈബർ അക്രമം; ഡിജിപിക്ക് പരാതി നൽകി നടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിന് കാരണം സിപിഎം മാത്രമാണ് എന്ന നടൻ അലൻസിയർ പറഞ്ഞതായി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി നടൻ രംഗത്ത്.തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നടൻ അലൻസിയർ ഡിജിപിക്ക് പരാതി നൽകി.വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുമറിക്കും എന്ന് അലൻസിയർ പറഞ്ഞതായിട്ടാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ സൈബർ ആക്രമണം അസഹനീയമായതോടെയാണ് അലൻസിയർ പരാതി നൽകാൻ തീരുമാനിച്ചത്.നേരത്തെ സംഘപരിവാർ നയങ്ങൾക്കെതിരെ പലവട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള ആളാണ് അലൻസിയർ. മുൻപ് പ്രതിഷേധിച്ചതാണോ ഇപ്പോഴത്തെ വ്യാജ പ്രചരണത്തിന് പിന്നിൽ എന്ന് അറിയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അലൻസിയറുടെ പരാതി സ്വീകരിച്ച ഡിജിപി അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP