Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

തലയിലെ ഒരു ഭാഗത്തെ മുടി ഷേവ് ചെയ്ത് മാറ്റി; പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് വിഗ് കൊണ്ട് മറച്ചും; പുത്തൻ മാർഗ്ഗം കണ്ടെത്തിയിട്ടും യുവാവിന്റെ സ്വർണക്കടത്ത് പിടികൂടി കൊച്ചി കസ്റ്റംസ്; നെടുമ്പാശ്ശേരിയിൽ പിടിയിലായത് മലപ്പുറം സ്വദേശി നൗഷാദ്

തലയിലെ ഒരു ഭാഗത്തെ മുടി ഷേവ് ചെയ്ത് മാറ്റി; പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് വിഗ് കൊണ്ട് മറച്ചും; പുത്തൻ മാർഗ്ഗം കണ്ടെത്തിയിട്ടും യുവാവിന്റെ സ്വർണക്കടത്ത് പിടികൂടി കൊച്ചി കസ്റ്റംസ്; നെടുമ്പാശ്ശേരിയിൽ പിടിയിലായത് മലപ്പുറം സ്വദേശി നൗഷാദ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പല മാർഗങ്ങൾ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മലദ്വാരത്തിൽ ഒളിപ്പിച്ചും ഗൃഹോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുമൊക്കെയാണ് സാധാരണയായി ഇവ കടത്തുന്നരീതി. എന്നാൽ ഇത്തരത്തിൽ കള്ളക്കടത്ത് നടത്തുന്ന ഒരു മാർഗവും വിജയിക്കാറില്ല പലപ്പോഴും. ഇപ്പോഴിത വ്യത്യസ്തമായ ഒരു വഴി കൂടി സ്വർണക്കടത്തിനായി ആവിഷ്‌കരിച്ച് നോക്കിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. തലയിൽ ഒളിപ്പിച്ച് കൊണ്ട് വന്നിട്ടും നൗഷാദ് എന്ന യുവാവിൽ നിന്ന് സ്വർണം പിടികൂടുകയായിരുന്നു കൊച്ചി വിമാനത്താവള അധികൃതർ.

തലയിലെ ഒരു ഭാഗത്തെ മുടി വെട്ടിമാറ്റി പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ച് അതിന് മുകളിലായി വിഗ് വെച്ചുള്ള സ്വർണക്കടത്ത് അത്ര പരിചിതമല്ല. ഒന്നേകാൽ കിലോ സ്വർണ്ണമാണ് അനധികൃതമായി ഇത്തരത്തിൽ കടത്താൻ ശ്രമിച്ച നൗഷാദ് എന്നയാളാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ സ്വർണം ഒളിപ്പിച്ച് അതിന് ശേഷം വിഗ് വെയ്ക്കുകയായിരുന്നു. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP