Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതി വാങ്ങിയത് 16 ഉരുക്കളെ കൊണ്ട് വരാൻ; പൊള്ളാച്ചിയിൽ നിന്ന് അനധികൃതമായി കടത്തിയത് 25 ഉരുക്കളെ; മൃഗങ്ങൾ കിടക്കാതിരിക്കാൻ നിലത്ത് മുളക്പൊടിയും വിതറി; പിടികൂടിയ ശേഷം മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അധികൃതർ

അനുമതി വാങ്ങിയത് 16 ഉരുക്കളെ കൊണ്ട് വരാൻ; പൊള്ളാച്ചിയിൽ നിന്ന് അനധികൃതമായി കടത്തിയത് 25 ഉരുക്കളെ; മൃഗങ്ങൾ കിടക്കാതിരിക്കാൻ നിലത്ത് മുളക്പൊടിയും വിതറി; പിടികൂടിയ ശേഷം മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മാംസ വിൽപ്പനയ്ക്ക് അനധികൃതമായി ഉരുക്കളുമായി വന്ന ലോറി ആലുവയിൽ എസ്‌പി.സി.എ സ്‌ക്വാഡ് പിടികൂടി. പൊള്ളാച്ചിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന ലോറിയിൽ ഒരു മാസം പ്രായമുള്ള കിടാവുകളടക്കം 25 ഉരുക്കളെ കുത്തി നിറച്ച നിലയിലായിരുന്നു. മൃഗങ്ങൾ കിടക്കാതിരിക്കാൻ ഇവ നിന്നിരുന്ന ഭാഗത്ത് മുളക് പൊടി വിതറയ നിലയിലായിരുന്നു.16 കാലികളെ കൊണ്ടുവരാനാണ് അതിർത്തി ചെക്ക് പോസ്റ്റിൽ നിന്നും അനുമതി വാങ്ങിയിരുന്നത്.

കരുനാഗപ്പള്ളി ചന്തയിലേക്ക് അറവിനായാണ് ഇവയെ കൊണ്ട് പോകുന്നതെന്നും പാലക്കാട് സ്വദേശികളായ ഏതാനും പേരാണ് കേരളത്തിലേക്ക് അറവുമാടുകളെ എത്തിക്കുന്നതെന്നും അധികൃതർ അറിയിച്ചു.ഇവർക്കെതിരെ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി നിയമ പ്രകാരം കേസെടുത്തതായും മൃഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഇൻസ്‌പെക്ടർ വിഷ്ണു വിജയ് അറിയിച്ചു.സ്‌പെഷ്യൽ സ്‌ക്വാസ് എസ് പി സി എ സെക്രട്ടറി പി.കെ സജീവന്റെ നിർദ്ദേശ പ്രകാരം മായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP