Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ സുജിത്ത് 15കാരിയെ പരിചയപ്പെട്ടത് പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് വന്നപ്പോൾ; പ്രണയം നടിച്ച് പീഡനം തുടങ്ങിയത് വിവാഹിതനെന്ന വിവരം മറച്ച് വെച്ചും; സുജിത്തിനേയും പെൺകുട്ടിയേയും കണ്ടെത്തിയത് ഓച്ചിറയിലെ ബന്ധുവീട്ടിൽ നിന്നും; പീഡനക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ സുജിത്ത് 15കാരിയെ പരിചയപ്പെട്ടത് പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് വന്നപ്പോൾ; പ്രണയം നടിച്ച് പീഡനം തുടങ്ങിയത് വിവാഹിതനെന്ന വിവരം മറച്ച് വെച്ചും; സുജിത്തിനേയും പെൺകുട്ടിയേയും കണ്ടെത്തിയത് ഓച്ചിറയിലെ ബന്ധുവീട്ടിൽ നിന്നും; പീഡനക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് താമല്ലാക്കൽ സ്വദേശി സുജിത്ത് (25), പിതാവ് സുഗതൻ (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെൺകുട്ടിയുമായി പോകാൻ സഹായിച്ച കുറ്റത്തിനാണ് സുഗതനും ഷിജുവിനുമെതിരെ കേസെടുത്തത്.സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബനധുക്കൾ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ സുജിത്തിനെയും പെൺകുട്ടിയെയും കൊല്ലം ഓയൂരിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി.ചോദ്യം ചെയ്യലിൽ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനു വന്നപ്പോഴാണ് ഇവർ പരിചയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP