Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ യുവതി; മുഖം തുണി കൊണ്ട് മൂടിയ യുവതിയെ പിന്തുടർന്ന് പൊലീസും; നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്ത് എത്തിയപ്പോൾ അക്രമാസക്തയായി യുവതി; നാട്ടുകാർക്ക് നേരെയും അക്രമം; വനിത പൊലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസിനെതിരെ പരാതിയുമായി യുവതി

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ യുവതി; മുഖം തുണി കൊണ്ട് മൂടിയ യുവതിയെ പിന്തുടർന്ന് പൊലീസും; നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്ത് എത്തിയപ്പോൾ അക്രമാസക്തയായി യുവതി; നാട്ടുകാർക്ക് നേരെയും അക്രമം; വനിത പൊലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസിനെതിരെ പരാതിയുമായി യുവതി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ യുവതി പിന്തുടർന്നെത്തിയ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. കാസർഗോഡ് നീലേശ്വരം സ്വദേശിയായ യുവതിയാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയും ഇവർ അക്രമാസക്തയായി. രാവിലെ തന്റെ സ്‌കൂട്ടറിൽ ജോലിക്ക് വരികയായിരുന്ന ഇവർ പൊലീസ് കൈ കാണിച്ചിട്ടും വണ്ടി നിർത്തിയില്ല. ഹെൽമറ്റ് വയ്ച്ചിട്ടില്ലായിരുന്ന യുവതി തുണി കൊണ്ട് മുഖം മറച്ച അവസ്ഥയിലായിരുന്നു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയായ ഇവർ പടന്നക്കാട്ടാണ് ഇപ്പോൾ താമസം.

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇവരെ പൊലീസ് പിന്തുടർന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ യുവതി അക്രമാസക്തയായെന്നു പൊലീസ് പറഞ്ഞു. പൊലീസിനും സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്കും ഓട്ടോഡ്രൈവർമാർക്കുമെതിരെ കയ്യേറ്റത്തിനും മുതിർന്നു. യുവതി അക്രമാസക്തമയായതോടെ പൊലീസ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നട് വനിത പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിന് യുവതിക്കെതിരെ കേസും എടുത്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകൾ വാഹനത്തിൽ സൂക്ഷിക്കാത്തതിനുമാണു കേസ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫിസിലെത്തിയ യുവതി നീലേശ്വരം സിഐക്കെതിരെ ഡിവൈഎസ്‌പി: പി.കെ.സുധാകരനു പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP