Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്‌ഐ ക്യാമ്പസിനുള്ളിൽ എത്തുന്നത് മാരകായുധങ്ങളുമായി; എബിവിപിക്കും പ്രവർത്തിക്കാനുള്ള സംഘടന സ്വാതന്ത്ര്യം വേണം; ബ്രണ്ണൻ കോളേജിൽ നിരാഹരമാരംഭിച്ച് എബിവിപി നേതാവ് വിശാഖ് പ്രേമൻ

എസ്എഫ്‌ഐ ക്യാമ്പസിനുള്ളിൽ എത്തുന്നത് മാരകായുധങ്ങളുമായി; എബിവിപിക്കും പ്രവർത്തിക്കാനുള്ള സംഘടന സ്വാതന്ത്ര്യം വേണം; ബ്രണ്ണൻ കോളേജിൽ നിരാഹരമാരംഭിച്ച് എബിവിപി നേതാവ് വിശാഖ് പ്രേമൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശ്ശേരി ഗവർമെന്റ് ബ്രണ്ണൻ കോളേജിൽ എ.ബി.വി.പിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്യാമ്പസിൽ മാരകായുധങ്ങളുമായി എത്തിയ എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുക, ക്യാമ്പസിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എ.ബി.വി.പി. സംസ്ഥാന സമിതി അംഗവും ബ്രണ്ണൻ കോളേജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയുമായ വിശാഖ് പ്രേമൻ കോളേജിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

എ.ബി.വി.പി.യുടെ കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടിസ്വീകരിക്കണമെന്നും സംഘടനാ സ്വാതന്ത്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. കലാലായ ഭീകരയുടെ മുഖമായി എസ്.എഫ്.ഐ കലാലായങ്ങളിൽ മാറിയിരിക്കുകയാണെന്ന് എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം അഭിപ്രായപ്പെട്ടു. നിരാഹാര സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാനാണ് എസ്. എഫ്. ഐ ശ്രമിക്കുന്നത്.

വിദ്യാർത്ഥികൾക്ക് പഠിക്കാനും പ്രവർത്തിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങളെ ഇല്ലാതാക്കാൻ എസ്. എഫ്. ഐ ആസൂത്രിത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വിഷ്ണു ആരോപിച്ചു.കുറച്ചു കാലമായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എസ്. എഫ്. ഐ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. എ.ബി.വി.പി. പ്രവർത്തകരെ എന്ത് വിലകൊടുത്തും ചെറുക്കുകയും ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുന്ന എസ്. എഫ്. ഐ അക്രമികൾക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുക്കാതേയും ഇരിക്കുകയാണ്.

പ്രിൻസിപ്പാൾ പ്രശ്നം പരിഹരിക്കാൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. നടപടിയെടുക്കും വരെ നിരാഹാര സമരം തുടരുമെന്ന് വിഷ്ണു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP