Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലും മാഹിയിലും രാഷ്ട്രീയ സംഘർഷത്തിന് സാധ്യത; തലശ്ശേരി മേഖലയിൽ പൊലീസിന്റെ മിന്നൽ പരിശോധന; പൊലീസ് നീക്കം ധർമ്മടത്ത് ഐസ്‌ക്രീം ബോംബ് കണ്ടെടുത്ത സാഹചര്യത്തിൽ

കണ്ണൂരിലും മാഹിയിലും രാഷ്ട്രീയ സംഘർഷത്തിന് സാധ്യത; തലശ്ശേരി മേഖലയിൽ പൊലീസിന്റെ മിന്നൽ പരിശോധന; പൊലീസ് നീക്കം ധർമ്മടത്ത് ഐസ്‌ക്രീം ബോംബ് കണ്ടെടുത്ത സാഹചര്യത്തിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശ്ശേരി മേഖലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ച് ഐസ്‌ക്രീം ബോംബുകൾ കണ്ടെടുത്ത ധർമ്മടത്ത് ഉൾപ്പെടെയാണ് പൊലീസ് പരിശോധന നടത്തിയത്.കണ്ണൂർ ജില്ലയിലും മാഹിയിലും രാഷ്ട്രീയസംഘർഷത്തിന് സാധ്യത ഉണ്ടെന്ന് നേരത്തെ രഹസ്യന്വേഷണ വിഭാഗം ആദ്യന്തര വകുപ്പിന് റിപ്പോർട്ട് നല്കിയിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് മാഹി പന്തക്കലിൽ വെച്ച് ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടന്നതും ധർമ്മടത്ത് നിന്ന് പുതുതായി ഉണ്ടാക്കിയ ഐസ് ക്രീം ബോംബുകൾ കണ്ടെടുത്തതും.ഇതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്.പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് കണ്ണി പൊയിൽ ബാബുവിന്റെ കണക്ക് തീർക്കാൻ ഒരു സംഘവും പിണറായിൽ കൊല്ലപ്പെട്ട രമിത്തിന്റെ കണക്ക് തീർക്കാൻ മറു സംഘവും രംഗത്ത് എത്തിയിട്ടുണ്ട്.ഇതോടെയാണ് പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP