Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസുകാരന്റെ വാഹനം മറ്റൊരാളുടെ വണ്ടിയിൽ ഇടിച്ചിട്ട് നിർത്താതെ പോയി; പിന്നാലെ പിന്തുടർന്ന് ചെയ്‌സ് ചെയ്ത് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് നാട്ടുകാർ; കൈയോടെ കിട്ടിയിട്ടും രക്ഷപ്പെടുത്താൻ മെഡിക്കൽ പരിശോധന വൈകിപ്പിച്ച് എസ്‌ഐ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞപ്പോൾ കുന്നിക്കോട് എസ്‌ഐ അശോക് കുമാറിന് സസ്‌പെൻഷൻ

പൊലീസുകാരന്റെ വാഹനം മറ്റൊരാളുടെ വണ്ടിയിൽ ഇടിച്ചിട്ട് നിർത്താതെ പോയി; പിന്നാലെ പിന്തുടർന്ന് ചെയ്‌സ് ചെയ്ത് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് നാട്ടുകാർ; കൈയോടെ കിട്ടിയിട്ടും രക്ഷപ്പെടുത്താൻ മെഡിക്കൽ പരിശോധന വൈകിപ്പിച്ച് എസ്‌ഐ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞപ്പോൾ കുന്നിക്കോട് എസ്‌ഐ അശോക് കുമാറിന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത പൊലീസുകാരന്റെ വൈദ്യ പരിശോധന വൈകിപ്പിച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ. എൻ അശോക് കുമാറിനെയാണ് കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 14 ന് കമുകംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. മെഡിക്കൽ ലീവിലുള്ള ചക്കുവരയ്ക്കൽ സ്വദേശിയായ പൊലീസുകാരൻ ബിജുവിന്റെ വാഹനം വെട്ടിത്തിട്ട സ്വദേശി വിജയന്റെ വാഹനത്തിൽ ഇടിച്ചിരുന്നു.

സംഭവത്തിൽ പൊലീസുകാരൻ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെങ്കിലും പൊലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്‌ഐ അശോക് കുമാർ സ്വീകരിച്ചത്. കൂടാതെ അപകടത്തിന് ശേഷം നിർത്താതെ പോയ പൊലീസുകാരനെ പിന്നാലെയെത്തിയാണ് നാട്ടുകാർ പിടികൂടിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് റൂറൽ എസ്‌പി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണത്തിൽ എസ്‌ഐയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP