Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിറയിൻകീഴിന് സമീപം എഞ്ചിനിൽ നിന്ന് വേർപെട്ട് ട്രെയിനിന്റെ ബോഗികൾ; പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് കുതിച്ച തീവണ്ടി പരവൂരിൽ വീണ്ടും എഞ്ചിനുമായി വേർപിരിഞ്ഞ് പിറകോട്ട് ഓടി; സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഒന്നേകാൽ മണിക്കൂർ വൈകി ഓടി കൊച്ചുവേളി ശ്രീഗംഗ എക്സ്‌പ്രസ്

ചിറയിൻകീഴിന് സമീപം എഞ്ചിനിൽ നിന്ന് വേർപെട്ട് ട്രെയിനിന്റെ ബോഗികൾ; പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് കുതിച്ച തീവണ്ടി പരവൂരിൽ വീണ്ടും എഞ്ചിനുമായി വേർപിരിഞ്ഞ് പിറകോട്ട് ഓടി; സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഒന്നേകാൽ മണിക്കൂർ വൈകി ഓടി കൊച്ചുവേളി ശ്രീഗംഗ എക്സ്‌പ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിൻ വേർപ്പെട്ട് അരക്കിലോമീറ്ററോളം പിറകോട്ട് സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗർ എക്സ്‌പ്രസ് ട്രെയിനാണ് ഇന്നത്തെ സർവ്വീസിനിടെ രണ്ട് തവണയായി എഞ്ചിനിൽ നിന്നും വേർപ്പെട്ടു പോയത്. വൈകിട്ട് 3.50-ന് കൊച്ചുവേളിയിൽ നിന്നുമെടുത്ത ട്രെയിൻ ചിറയിൻകീഴ് എത്തുന്നതിന് മുൻപെയാണ് ആദ്യം എഞ്ചിനിൽ നിന്നും വിട്ടു പോയത്.

പ്രശ്‌നം പരിഹരിച്ച ശേഷം ഇവിടെ നിന്നും യാത്ര തുടർന്നെങ്കിലും പരവൂർ സ്റ്റേഷൻ എത്തും മുൻപ് തീവണ്ടി വീണ്ടും എഞ്ചിനിൽ നിന്നും വിട്ടുപോന്നു. നിയന്ത്രണം നഷ്ടമായ തീവണ്ടി പിന്നോട്ടേക്ക് പോയി. ഇതോടെ വീണ്ടും റെയിൽവേ ഉദ്യോഗസ്ഥരെത്തി തീവണ്ടിയും എഞ്ചിനും തമ്മിൽ സംയോജിപ്പിച്ചു. നിലവിൽ ഒന്നേകാൽ മണിക്കൂർ വൈകിയോടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP