Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

18കാരനെ ആദ്യം വസ്ത്ര വ്യാപാരിയുമായി സൗഹൃദത്തിലാക്കി; ദിവസങ്ങൾക്ക് ശേഷം ആൺകുട്ടിയെക്കൊണ്ട് ഫോണിൽ അശ്ലീല സന്ദേശം അയപ്പിച്ചത് പീഡനത്തിന് തെളിവുണ്ടാക്കാൻ; പോക്‌സോ കേസിൽ അകത്തിടുമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ; ഒടുവിൽ എടിഎം വഴി തട്ടിയെടുത്തത് അമ്പതിനായിരം; ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ

18കാരനെ ആദ്യം വസ്ത്ര വ്യാപാരിയുമായി സൗഹൃദത്തിലാക്കി; ദിവസങ്ങൾക്ക് ശേഷം ആൺകുട്ടിയെക്കൊണ്ട് ഫോണിൽ അശ്ലീല സന്ദേശം അയപ്പിച്ചത് പീഡനത്തിന് തെളിവുണ്ടാക്കാൻ; പോക്‌സോ കേസിൽ അകത്തിടുമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ; ഒടുവിൽ എടിഎം വഴി തട്ടിയെടുത്തത് അമ്പതിനായിരം; ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ

രഞ്ജിത്ത് ബാബു

കാസർഗോഡ്: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരേയും വ്യാപാരികളേയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഭവം കാസർഗോഡ് പതിവാണ്. എന്നാൽ ആൺകുട്ടികളെ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത സംഭവം കാസർഗോഡ് നിന്നുതന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 18 വയസ്സായ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പോക്സോ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി നഗരത്തിലെ വസ്ത്രവ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത നാല ്പേരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. അണങ്കൂർ ടിപ്പു നഗറിലെ മുഹമ്മദ് അഷ്റഫ് എന്ന ആച്ചു (24) , കൊല്ലംപാടി സ്വദേശികളായ മുഹമ്മദ് റിയാസ്(30), അണങ്കൂരിലെ സാബിത്ത് (32), പള്ളം പുളിക്കൂർ സ്വദേശി ഹബീബ് (25) എന്നിവരാണ് അറസ്റ്റിലായത്.

വസ്ത്ര വ്യാപാരിയെ പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുക്കുകയും 5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാസർഗോഡ് പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തെ വസ്ത്രശാല ഉടമയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഈ സംഘം ഒരു കുട്ടിയെ കടയുടമയുമായി സൗഹൃദത്തിലാക്കുകയും പിന്നീട് പ്രകൃതി വിരുദ്ധ പീഡനത്തിലേക്ക് പ്രേരിപ്പിക്കുകയുമായിരുന്നു. വസ്ത്രശാല ഉടമയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് 25,000 രൂപ വീതം രണ്ട് തവണ പിൻവലിച്ചിരുന്നു. ഇതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകിയത്. ഈ കുട്ടിയെ ഉപയോഗിച്ചു തന്നെ മൊബൈൽ ഫോൺ വഴി വ്യാപാരിയുടെ മൊബൈൽ ഫോണിലേക്ക് ്അശ്ലീല സന്ദേശം അയക്കുകയും ചെയ്തു.

പൊലീസ് പ്രതികളെ കുടുക്കാൻ വേണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വിളിച്ചു വരുത്തുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. വ്യാപാരി പീഡിപ്പിച്ചുവെന്ന് പറഞ്ഞ 18 കാരന് ഈ റാക്കറ്റുമായി നേരത്തെ ബന്ധമുണ്ടെന്നും സംശയിക്കുന്നു. കുട്ടിയെ പീഡനത്തിന് പ്രേരിപ്പിച്ചതിന് പോക്സോ നിയമപ്രകാരവും പണം തട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും മാരുതി 800 കാർ, കത്തി, എ.ടി.എം. കാർഡ് എന്നിവയും 10,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇതേ സംഘം മറ്റെവിടെയെങ്കിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP