Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവൾക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന് മാതാപിതാക്കൾ; രണ്ടാം ക്ലാസിൽ പഠനം നിർത്തിയതിനാൽ ഹിന്ദിയും അറിയില്ല; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ വെറുതെ വിട്ട് കോടതി; സംഭവത്തിൽ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടും സോണിയ കൊലക്കേസിൽ പ്രതിയായ ഭർത്താവ് രക്ഷപ്പെട്ടു

അവൾക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന് മാതാപിതാക്കൾ; രണ്ടാം ക്ലാസിൽ പഠനം നിർത്തിയതിനാൽ ഹിന്ദിയും അറിയില്ല; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ വെറുതെ വിട്ട് കോടതി; സംഭവത്തിൽ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടും സോണിയ കൊലക്കേസിൽ പ്രതിയായ ഭർത്താവ് രക്ഷപ്പെട്ടു

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർത്താവ് തീകൊളുത്തിക്കൊന്നുവെന്ന സോണിയയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും അവസാനം ഭർത്താവിനെ വെറുതെ വിട്ട് കോടതി. ഗുരുതരമായി പൊള്ളലേറ്റ സോണിയയുടെ മരണമൊഴി പരിഭാഷകന്റെ സഹായത്തോടെ മജിസ്ട്രേറ്റാണ് രേഖപ്പെടുത്തിയിരുന്നത്. ഹിന്ദിയിലായിരുന്നു മൊഴി നൽകിയിരുന്നത്. എന്നാൽ രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച സോണിയക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന ബന്ധുവിന്റേയും, പിതാവ് മൊഴിയാണ് ഭർത്താവിനെ വെറുതെ വിടാൻ കാരണമാക്കിയത്.

2011 മാർച്ച് 15ന് വൈകുന്നേരം മൂന്നര മണിക്ക് മലപ്പുറം ഒതുക്കുങ്ങലിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. ഭർത്താവ് കൊലപ്പെടുത്തിയെന്ന് മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതിന് പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളാണ് പ്രതിയെ സഹായിച്ചത്. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ പൂർവ്വസ്ഥലി ചോക്ക് ബോൺ ഗുനിയ സ്വദേശി ജിന്നൻ ഷൈഖ് (34) യാണ് ജഡ്ജി എ വി നാരായണൻ വെറുതെ വിട്ടത്.ഭാര്യയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊന്നുവെന്ന കേസിൽ പ്രതിയായ യുവാവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ വി നാരായണനാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

ബംഗാൾ സ്വദേശി ബാബു മുല്ലയുടെ മകൾ സോണിയയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സോണിയയുടെ മരണമൊഴി അനന്തകുമാർ എന്ന പരിഭാഷകന്റെ സഹായത്തോടെ മജിസ്ട്രേറ്റാണ് രേഖപ്പെടുത്തിയിരുന്നത്. ഹിന്ദിയിലായിരുന്നു സോണിയ മൊഴി നൽകിയിരുന്നത്. എന്നാൽ രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച സോണിയക്ക് ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലെന്ന സോളിയയുടെ കസിൻ സഹോദരും, മകൾക്ക് ഒമ്പതാംക്ലാസിന് താഴെയുള്ള്ള വിദ്യാഭ്യാസമെയുള്ളുവെന്ന് പിതാവ് ബാബു മുല്ലയും കോടതിയിൽ മൊഴി നൽകി. രണ്ടുപേരുടേയും മൊഴിയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത്.

ഇതോടെ മരണമൊഴിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന പ്രതിഭാഗം അഭിഭാഷകൻ ഹരികുമാരമേനോന്റെ വാദം കോടതി ജഡ്ജി എ വി നാരായണൻ ചൂണ്ടിക്കാട്ടുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ ആറുമാസം മുമ്പാണ് ജിന്നൻ ഷൈഖും സോണിയയും വിവാഹിതരായത്. ഇവർ തമ്മിൽവീട്ടിൽ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്നും, ഇത്തരത്തിൽ ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുംസോണിയയുടെ പിതാവ് ബാബു മുല്ലയും പറയുന്നു. അപകടം നടക്കുന്നതിന്റെ നാലു ദിവസം മുമ്പ് ജിന്നൻ ഷൈഖ് സോണിയക്ക് 12,000രൂപയുടെ വിവിധ വസ്ത്രങ്ങൾ വാങ്ങിച്ചുനൽകിയിരുന്നു. തുടർന്നു ഈ വസ്ത്രങ്ങളിൽ അഞ്ചെണ്ണം പിറ്റേദിവസം തന്നെ സോണിയ കടയിൽകൊണ്ടുപോയി മാറ്റിച്ചുവെന്നുവെന്നും ജിന്നൻ ഷൈഖ് അഭിഭാഷകനോട് പറഞ്ഞിരുന്നു.

ഇതിനു ശേഷം അപകടം നടക്കുന്നതിന്റെ തലേദിവസം മറ്റൊരു തുപ്പട്ട കൂടി മാറ്റണമെന്ന പിടിവാശിയുമായി സോണിയ ശബ്ദമുണ്ടാക്കുകയും കയർക്കുകയും ചെയ്തിരുന്നുവെത്രെ, ഇതിനെ തുടർന്ന് അടുക്കളയിൽപോയി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ജിന്നൻ ഷൈഖ് അഭിഭാഷകനോടും, ബന്ധുക്കളോടും പറഞ്ഞിരുന്നത്. അതേ സമയം ജിന്നൻ ഷൈഖ് ഇത്തരത്തിൽ കൊലപാതകം നടത്തില്ലെന്ന് ബന്ധുക്കളും പറയുന്നു. ഇന്ന് കോടതിയുടെ ഉത്തരവ് കേൾക്കാൻ ഇവരുടെ ബന്ധുക്കളും മഞ്ചേരിയിൽ എത്തിയിരുന്നു.

ഇതിനുപുറമെ സോണിയയുടെ ബന്ധുക്കളും കേസിൽ പരാതിയുമായി രംഗത്തുവരാതിരുന്നതും പ്രതിക്ക് ഗുണംചെയ്തു. അതേ സമയം ഭർത്താവ് കൊലപ്പെടുത്തിയതായി മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പലരും അത്ഭുതം കൂറുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തതുകൊണ്ടുമാത്രം മരണപ്പെടുമ്പോൾ 20വയസ്സുപ്രായമുണ്ടായിരുന്ന സോണിയക്ക് ഹിന്ദി അറിയില്ലെന്ന് പറയുന്നതിനെതിരെ കോടതിയിൽ വാദിക്കാനും ആരും ഉണ്ടായില്ല. കൊലക്കേസിൽ പ്രതിഭാഗമായി വാദിക്കാൻ കാര്യമായി ഒന്നും ഇല്ലാതിരുന്നതാണ് പ്രതിക്ക് ഗുണകരമായത്. അതേ സമയം സോണിയക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായും നേരത്തെ സംഭവം നടക്കുന്നതിന്റെ മാസങ്ങൾക്ക് മുമ്പു ഇവരെ മലപ്പുറം കോട്ടക്കുന്നിൽ മാനസിക പ്രശ്നം കാണിച്ചതിന്റെപേരിൽ പൊലീസ് അവിടുന്ന് വണ്ടിയിൽ കയറ്റിവിട്ടതായി പത്രവാർത്തകളുണ്ടായിരുന്നുവെന്നും ജിന്നൻ ശൈഖ് അഭിഭാഷകനോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP