Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിൽ കേന്ദ്രം കേരളത്തെ തഴഞ്ഞപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടിയില്ല; കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയുടെ മനസാക്ഷി സൂക്ഷിപ്പുകാർ; കേന്ദ്രം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി

പ്രളയത്തിൽ കേന്ദ്രം കേരളത്തെ തഴഞ്ഞപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടിയില്ല; കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയുടെ മനസാക്ഷി സൂക്ഷിപ്പുകാർ; കേന്ദ്രം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.പ്രളയ സാഹചര്യത്തിൽ, വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ജമു കാശ്മീരിൽ തരിഗാമിയെ പോലെ ഒരു നേതാവിനെ ഹേബിയസ് ഹർജിയിലൂടെ കാണണ്ട സ്ഥിതി വന്നിരിക്കുന്നു. ഭരണ ഘടനക്ക് എന്ത് സംഭവിച്ചുവെന്ന് ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP