Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് പണിയാൻ മണ്ണിടിച്ചപ്പോൾ മുഴുവൻ ഗർഭനിരോധന ഉറകൾ; കോണ്ടം ചവിട്ടി നടക്കാൻ കഴിയാതെ കവടിയാർ കക്കോട് നിവാസികൾ; റോഡിൽ കോണ്ടം നിറഞ്ഞത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് പാത നിർമ്മാണത്തിന് നൽകിയ മണ്ണിൽ നിന്നും; ദുരിതമകറ്റാൻ നേരിട്ട് ശുചീകരണത്തിന് ഒരുങ്ങി കമ്പനിയും

റോഡ് പണിയാൻ മണ്ണിടിച്ചപ്പോൾ മുഴുവൻ ഗർഭനിരോധന ഉറകൾ; കോണ്ടം ചവിട്ടി നടക്കാൻ കഴിയാതെ കവടിയാർ കക്കോട് നിവാസികൾ; റോഡിൽ കോണ്ടം നിറഞ്ഞത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് പാത നിർമ്മാണത്തിന് നൽകിയ മണ്ണിൽ നിന്നും; ദുരിതമകറ്റാൻ നേരിട്ട് ശുചീകരണത്തിന് ഒരുങ്ങി കമ്പനിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടക്കുന്ന വഴിയിൽ കോണ്ടം ചവിട്ടി പോകാൻ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറിലെ കൊക്കോട് താമസിക്കുന്നവർ. റോഡ് തകർന്നത് ടാർ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണിൽ എണ്ണിയാലൊടുങ്ങാത്ത ഗർഭനിരോധന ഉറകൾ വൻതോതിൽ പുറത്ത് വരുന്നത്. എറെന്നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കക്കോടിൽ റോഡ് നിർമ്മാണം ആരംഭിച്ചത്. റോഡില്ലാത്തതിനാൽ ഇതുവഴി യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.

റോഡിൽ കോണ്ടം പൊങ്ങിയതിന് കാരണക്കാർ ഈ പ്രദേശത്തിന് അടുത്തുള്ള ഊളൻപാറയിലുള ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ്‌കെയറാണ്. റോഡ് നിർമ്മാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നൽകിയത് കോണ്ടം നിർമ്മാതാക്കളായ ഈ കമ്പനിയാണ്. മാലിന്യ പൈപ്പുകൾക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗർഭ നിരോധന ഉറകൾ ആദ്യം പുറത്ത് ചാടുന്നത്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. ഇപ്പോൾ ഇത് നീക്കം ചെയ്യാൻ കമ്പനി തന്നെ തയ്യാറെടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP