Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിലെ നിയന്ത്രണം; സ്‌പെഷൽ സർവീസുകളുമായി റെയിൽവേ; പോർബന്ദറിലേക്കും അജ്മീറിലേക്കും തിങ്കളാഴ്ച പ്രത്യേക ട്രെയിൻ സർവീസ്

മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിലെ നിയന്ത്രണം; സ്‌പെഷൽ സർവീസുകളുമായി റെയിൽവേ; പോർബന്ദറിലേക്കും അജ്മീറിലേക്കും തിങ്കളാഴ്ച പ്രത്യേക ട്രെയിൻ സർവീസ്

സ്വന്തം ലേഖകൻ

കൊച്ചി: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത നിയന്ത്രണത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയിൽ പോർബന്ദറിലേക്കും അജ്മീറിലേക്കും തിങ്കളാഴ്ച പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

കൊച്ചുവേളി-പോർബന്ദർ പാസഞ്ചർ സ്‌പെഷൽ രാവിലെ 11-ന് കൊച്ചുവേളിയിൽനിന്നു സർവീസ് തുടങ്ങും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണു കേരളത്തിലെ സ്റ്റോപ്പുകൾ.

എറണാകുളം-അജമീർ സ്‌പെഷൽ പാസഞ്ചർ (02977) രാത്രി 8.25-ന് എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇരു ട്രെയിനുകളും ബുധനാഴ്ച നിശ്ചിത സ്ഥാനങ്ങളിലെത്തും.

അതേസമയം തിങ്കളാഴ്ച സർവീസ് നടത്തേണ്ട മഡ്ഗാവ്-എറണാകുളം വീക്ക്‌ലി എക്സ്‌പ്രസ് (10215), തിരുനെൽവേലി-ജാംനഗർ ബൈവീക്ക്‌ലി എക്സ്‌പ്രസ് (19577), കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്സ്‌പ്രസ് (22114), കൊച്ചുവേളി- ചണ്ഡിഗഢ് സന്പർക്ക് ക്രാന്തി എക്സ്‌പ്രസ് (12217), എറണാകുളം-മഡ്ഗാവ് വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (10216) എന്നീ ട്രെയിനുകളുടെ സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP