Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കൂലിക്കേസിൽ പിടിയിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ വേണമെന്ന് ഹർജി; വിജിലൻസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

കൈക്കൂലിക്കേസിൽ പിടിയിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ വേണമെന്ന് ഹർജി; വിജിലൻസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ ലഭിക്കണമെന്ന ഹർജിയിൽ വിജിലൻസ് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 31നകം റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പത്തനംതിട്ട ഡിവൈഎസ്‌പിക്കാണ് വിജിലൻസ് ജഡ്ജി സ്‌നേഹലത നിർദ്ദേശം നൽകിയത്.പന്തളം മുൻസിപ്പൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ കോന്നി കൈപ്പട്ടൂർ മുറിയിൽ വലക്കോടു വീട്ടിൽ റെജി ജോർജ് ആണ് വിജിലൻസ് കേസിലെ പ്രതി. അറസ്റ്റ് ചെയ്തപ്പോൾ വിജിലൻസ് തന്നിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ തന്റെ സ്വകാര്യ സ്വത്താണെന്നും അതിന് കേസുമായി യാതൊരു ബന്ധവുമില്ലായെന്നും ആയതിനാൽ ഫോൺ തനിക്ക് മൂന്നാം സ്ഥാനത്തിൽ വിട്ടു കിട്ടണമെന്നുമാണ് റവന്യൂ ഇൻസ്‌പെക്ടറുടെ ഹർജിയിലെ ആവശ്യം.

കുടുംബ വീടിന്റെ ഉടമസ്ഥപ്പേര് മാറ്റി പുതിയ ഉടമസ്ഥ സാക്ഷ്യപത്രം നൽകുന്നതിന് അപേക്ഷകനിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് ഇയാളെ തൊണ്ടിപ്പണം സഹിതം മുൻസിപ്പാലിറ്റി ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 നവംബർ 27 രാവിലെ ഉച്ചക്ക് 1. 40 മണിക്കാണ് ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണമായ രണ്ടായിരം രൂപ നൽകി കെണിയൊരുക്കി റവന്യൂ ഇൻസ്‌പെക്ടറെ കുടുക്കിയത്.പന്തളം തോന്നല്ലൂർ മുറിയിൽ എൻ എസ് എസ് കോളേജിന് സമീപം ഭാസ്‌ക്കര വിലാസത്തിൽ ശബരീശ്.എസ്.നായർ (25) ആണ് പരാതിക്കാരൻ.2017 നവംബർ 21നാണ് ഓണർഷിപ്പ് ചെയ്ഞ്ച് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. 24 ന് രാവിലെ 9.45 ന് വിവരം തിരക്കാൻ ചെന്ന ശബരീശനോട് റവന്യൂ ഇൻസ്‌പെക്ടർ രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP