Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻസി ലാവ്ലിൻ കേസ്: 2013ൽ പ്രതിയെ ഇന്ത്യക്ക് കൈമാറാൻ കോടതി പുറപ്പെടുവിച്ച വാറണ്ട് ഇനിയും നടപ്പാക്കാതെ സിബിഐ; എക്സ്ട്രാഡിഷൻ വാറണ്ട് റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ അന്ത്യശാസനം; പടികിട്ടേണ്ടത് കേസിലെ ആറാം പ്രതിയായ ലാവ്ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ്ട്രെൻഡലിനെ

എസ്എൻസി ലാവ്ലിൻ കേസ്: 2013ൽ പ്രതിയെ ഇന്ത്യക്ക് കൈമാറാൻ കോടതി പുറപ്പെടുവിച്ച വാറണ്ട് ഇനിയും നടപ്പാക്കാതെ സിബിഐ; എക്സ്ട്രാഡിഷൻ വാറണ്ട് റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ അന്ത്യശാസനം; പടികിട്ടേണ്ടത് കേസിലെ ആറാം പ്രതിയായ ലാവ്ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ്ട്രെൻഡലിനെ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: എസ്എൻസി. ലാവ്ലിൻ കേസിൽ കാനഡയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാൻ പുറപ്പെടുവിച്ച എക്സ്ട്രാഡിഷൻ വാറണ്ടിന്മേലുള്ള റിപ്പോർട്ട് നവംബർ 12 നകം ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി സിബിഐക്ക് അന്ത്യശാസനം നൽകി. അറസ്റ്റ് വാറണ്ടുത്തരവ് നാളിതുവരെ നടപ്പിലാക്കാത്തത് സിബിഐയുടെ കൃത്യവിലോപമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ ആറാം പ്രതിയായ ലാവ്ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ്ട്രെൻഡലിനെയാണ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ട 'എക്സ്ട്രാഡിഷൻ നിയമ ' പ്രകാരമാണ് പ്രതിയെ ഇന്ത്യക്ക് കൈമാറേണ്ടത്.

കാനഡയിലെ മജിസ്ട്രേട്ട് മുമ്പാകെ പ്രതിയെ ഹാജരാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ കാനഡ കോടതി കമ്മിറ്റ് ചെയ്ത് ജയിലിലേക്ക് റിമാന്റ് ചെയ്ത് ഇന്ത്യൻ എംബസിക്ക് കൈമാറുന്നത്. ആറാം പ്രതിയായ ട്രെൻഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17 ൽ പ്രത്യേക കേസായി സി. സി . 2 /2013 നമ്പരായി കേസ് രജിസ്റ്റർ ചെയ്തു. അന്നു മുതൽ കോടതി വാറണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു 3 മാസം കൂടുന്തോറും കേസ് പരിഗണിക്കുന്നുണ്ട്. എന്നാൽ സിബിഐ ഇതുവരെ പ്രതിയെ പിടികൂടാൻ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാതെ കൂടുതൽ സമയം കോടതിയിൽ വാക്കാൽ തേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP