Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയദുരന്തത്തിന് ഇടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; 19പേർക്കെതിരെ കേസെടുത്ത് അധികൃതർ; നടപടി ജില്ലാ കളക്ടറുടെ പരാതിയിൽ

പ്രളയദുരന്തത്തിന് ഇടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; 19പേർക്കെതിരെ കേസെടുത്ത് അധികൃതർ; നടപടി ജില്ലാ കളക്ടറുടെ പരാതിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രളയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ജില്ലാ കലക്ടർ സുബാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് 19 പേർക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അധികൃതരുടെ അറിയിപ്പെന്ന വ്യാജേന വിവരങ്ങൾ കൈമാറുകയും ചെയ്തവർക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് സംഭവന നൽകരുത്. വൈദ്യുതി വിതരണം നിലച്ച് കേരളം ഇരുട്ടിലാവാൻ പോവുന്നു. ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പോകുന്നു എന്നിങ്ങനെ ഭീതി ജനിപ്പിക്കുന്നവിധം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഫെയ്സ് ബുക്ക്, വാട്സാപ്പ്, തുടങ്ങിയ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർ ഇതോടെ കുടുങ്ങും.

അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും ഇവർ വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ചതിന് ശേഷമാണ് ജില്ലാ കലക്ടർ പൊലീസിൽ പരാതി നൽകിയത്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 54 പൊലീസ് ആക്ടിലെ 118 (ഇ.) വകുപ്പ് പ്രകാരണമാണ് കേസ്. വ്യാജ വാർത്ത പ്രചരിപ്പിച്ചവർ മാത്രമല്ല അത് ഷെയർ ചെയ്തവരേയും പൊലീസ് കേസിൽ പ്രതിയാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും സമാനമായി കേസുകളെടുത്തിട്ടുണ്ട്. സൈബർ സെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നീ വകുപ്പുകളാണ് കേസ് അന്വേഷിക്കുക. ഇവരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാനും പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണ കൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് ജനങ്ങൾ കണക്കിലെടുക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP