Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയത് രണ്ടു ദിവസം മുമ്പ്; ചളിയും എച്ചിലും ബാക്കിയാക്കി വെള്ളം ഇറങ്ങിയത് ഇന്ന് ഉച്ചയോടെയും; മകന്റെ വീട്ടിലെ താൽക്കാലിക താമസം മതിയാക്കി വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയത് രണ്ടു ദിവസം മുമ്പ്; ചളിയും എച്ചിലും ബാക്കിയാക്കി വെള്ളം ഇറങ്ങിയത് ഇന്ന് ഉച്ചയോടെയും; മകന്റെ വീട്ടിലെ താൽക്കാലിക താമസം മതിയാക്കി വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയത് രണ്ടു ദിവസം മുമ്പ്, ചളിയും എച്ചിലും ബാക്കിയാക്കി വെള്ളം ഇന്ന് ഉച്ചയോടെ ഇറങ്ങി, ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ 61വയസ്സുകാരനായ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.നിലമ്പൂർ ചന്തക്കുന്നിലാണ് സംഭവം. ചന്തക്കുന്ന് ചാരംകുളത്തെ കിഴങ്ങുംമുണ്ട ഹംസ (ബാപ്പു-61) ആണ് മരിച്ചത്. മകന്റെ വീട്ടിലായിരുന്നു വെള്ളം കയറിയിരുന്നത്. ഹംസയും കുടുംബവും വീട് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനക്കായില്ല. ഭാര്യ: സുഹ്റാബി. മക്കൾ: അനീഷ് (ഫുട്ബോൾ താരം). സൽമ, സമീറ.

മലപ്പുറത്ത് 14വരെ ഓറഞ്ച് അലേർട്ട്

മലപ്പുറം ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 14വരെ കേന്ദ്ര കാലാവസ്ഥ നീരിക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മി. മി മുതൽ 204.5മി. മി വരെ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.ഓഗസ്റ്റ് 15ന് ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു

ജില്ലയിൽ 54151 പേർ 237ക്യാമ്പുകളിൽ

കാലവർഷം ശക്തമായതോടെ ഇതുവരെ 54151 പേർ ജില്ലയിൽ 237 ക്യാമ്പുകളിൽ കഴിയുന്നു.15471 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.നിലമ്പൂരിൽ 63ഉം, ഏറനാട് -58ൗാ പൊന്നാനി 13ഉം കൊണ്ടോട്ടി 23ഉം തിരൂരിൽ 30ഉം തിരുരങ്ങാടി 25ഉം ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കുറച്ചു പേർ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളുമുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വ ത്തിൽ എത്തിച്ചു വരുന്നു. പ്രാദേശികമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഓരോ ക്യാമ്പിലേക്കും നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയും സാധനങ്ങൾ ആവശ്യമുണ്ട്.സാധനങ്ങൾ മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലോ(04812766121), വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ(9544785108, 9446921444), കലക്ടറേറ്റ് മലപ്പുറം(04832736320, 04832736326)സ്വീകരിക്കും.

ജില്ലയിലെ ക്യാമ്പ് വിശദാംശങ്ങൾ(എണ്ണത്തിൽ
താലൂക്ക്
ക്യാമ്പ്
ആളുകൾ
കുടുംബം

നിലമ്പൂർ-63-15614-4634

ഏറനാട്-58-10359-2410

പൊന്നാനി -13-3933-1134

കൊണ്ടോട്ടി 23-4365-1013

തിരൂർ-30-9759-2895

പെരിന്തൽമണ്ണ-25-2332-574

തിരൂരങ്ങാടി-25-7789-2811

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP