Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലഗിരിയിൽ നിന്നും പാണ്ടിയാർ പുന്നപ്പുഴ വഴി വരുന്ന വെള്ളം തമിഴ്‌നാട്ടിലേക്ക് തിരിച്ച് വിടും; ചാലിയാറിന്റെ ജലനിരപ്പ് കുറക്കാൻ രണ്ട് തോടുകൾ വഴി കടലുണ്ടിപ്പുഴയിലേക്ക് എത്തിക്കും; ചാലിയാറിൽ ഡാം നിർമ്മിക്കുന്നതിനെക്കുറിച്ചും പഠിക്കും; പ്രളയത്തെ നേരിടാൻ ഹിരാക്കുഡ് മോഡലിൽ കേരളത്തിൽ പുതിയ പദ്ധതിക്ക് സാധ്യത പഠനം

നീലഗിരിയിൽ നിന്നും പാണ്ടിയാർ പുന്നപ്പുഴ വഴി വരുന്ന വെള്ളം തമിഴ്‌നാട്ടിലേക്ക് തിരിച്ച് വിടും; ചാലിയാറിന്റെ ജലനിരപ്പ് കുറക്കാൻ രണ്ട് തോടുകൾ വഴി കടലുണ്ടിപ്പുഴയിലേക്ക് എത്തിക്കും; ചാലിയാറിൽ ഡാം നിർമ്മിക്കുന്നതിനെക്കുറിച്ചും പഠിക്കും; പ്രളയത്തെ നേരിടാൻ ഹിരാക്കുഡ് മോഡലിൽ കേരളത്തിൽ പുതിയ പദ്ധതിക്ക് സാധ്യത പഠനം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയത്തെ നേരിടാൻ കേരളത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒഡീഷ്സയിലെ ഹിരാക്കുഡ് മാതൃകയിൽ പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഓരോ വർഷവും പ്രളയത്തെ തുടർന്നു ജലവിതാനം ഉയർന്നു പ്രയാസം നേരിടുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനായാണ് ഒഡീഷ്സയിലെ ഹിരാക്കുഡ് മാതൃകയിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കൃഷ്ണൻ കുട്ടി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റിൽ കാലവർഷക്കെടുതി ചർച്ച ചെയ്യാനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നീലഗിരിയിൽ നിന്നും പാണ്ടിയാർ പുന്നപ്പുഴ വഴി വരുന്ന വെള്ളം തമിഴ്‌നാട്ടിലേക്കു തിരിച്ചു വിടുന്നതിന്റെ സാധ്യത പരിശോധിക്കും. ചാലിയാറിലെ ഉയർന്ന ജലനിരപ്പ് കുറയ്ക്കുന്നതിനായി പൂങ്കുടി തോട്, മലപ്പുറം വലിയ തോട് വഴി കടലുണ്ടി പുഴയിലേക്ക് എത്തിക്കുന്നതിന് സ്ഥിര സംവിധാനമൊരുക്കുന്നതിനെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ചാലിയാറിന്റെ തുടക്കത്തിൽ അമ്പിട്ടാൻ പൊട്ടിയിൽ ഡാം നിർമ്മിക്കുന്നതിനെ കുറിച്ച് പഠിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.

പുഴകളിൽ മണൽ കെട്ടിക്കിടന്ന് വെള്ളം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ മണൽത്തിട്ടകൾ ഒഴിവാക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചു. ഉയർന്ന തോതിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഭാവിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശിച്ചു.മലപ്പുറം ജില്ലയിൽ കാലവർഷക്കെടുതി ശക്തമായ സാഹചര്യത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, ഡോ. കെ. ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ടു സംഘത്തിന്റെ കൂടി പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും ഉടനെ അത് ലഭ്യമാവുമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു

തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നും വെള്ളമെത്തിയതോടെ ചാലിയാർ കരകവിയാനിടയായതെന്നാണ് റിപ്പോർട്ട്. മത്സ്യ ബന്ധന ബോട്ടുകളും അഗ്നിശമനാ ടീമുകളും കൂടാതെ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രംഗത്തുണ്ട്. കൂടാതെ എൻ ഡി ആർ എഫിന്റെ ഒരു ടീമും രക്ഷാപ്രവർത്തനത്തിനുണ്ട്. വൈകാതെ രണ്ട് ടീമുകൾ കൂടി രംഗത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. സൈന്യത്തിന്റെ സേവനവും ഉടൻ ലഭ്യമാകും.

എയർ ലിഫ്റ്റിങ് ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഒറ്റപ്പെട്ട മേഖലകളിൽ ഭക്ഷണപ്പൊതികളുടെ വിതരണമെങ്കിലും ഇതു വഴി നടത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കോളനികളിലാണ് പലരും കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കാനായെത്തിയ ഉദ്യോഗസ്ഥരോട് പല കോളനി വാസികളും നിസ്സഹകരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ. എം. മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. ജെ. ഒ. അരുൺ, പി. എ. അബ്ദുസലാം, ജില്ലാ ആസൂത്രണ സമിതി അംഗം ഇ. എൻ. മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP