Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം വീട്ടുമുറ്റത്തെ പ്ലാവിലുണ്ടായ ചക്ക അയൽക്കാരനായ സലാമിന് വിറ്റ് ബേബിയെന്ന വീട്ടമ്മ; പ്രവർത്തി സഹിക്കാനാകാതെ മറ്റൊരു അയൽക്കാരനായ വിജേഷിന് ദേഷ്യം നിയന്ത്രിക്കാനായില്ല; പ്രതികാരം മൂത്തപ്പോൾ ചക്കവിറ്റ അയൽക്കാരി വിധവയെ തീ കൊളുത്തി കൊലപ്പെടുത്തി 28കാരൻ; കേസിന്റെ വിചാരണ 12 മുതൽ

സ്വന്തം വീട്ടുമുറ്റത്തെ പ്ലാവിലുണ്ടായ ചക്ക അയൽക്കാരനായ സലാമിന് വിറ്റ് ബേബിയെന്ന വീട്ടമ്മ; പ്രവർത്തി സഹിക്കാനാകാതെ മറ്റൊരു അയൽക്കാരനായ വിജേഷിന് ദേഷ്യം നിയന്ത്രിക്കാനായില്ല;  പ്രതികാരം മൂത്തപ്പോൾ ചക്കവിറ്റ അയൽക്കാരി വിധവയെ തീ കൊളുത്തി കൊലപ്പെടുത്തി 28കാരൻ; കേസിന്റെ  വിചാരണ 12 മുതൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വന്തംവീട്ടുമുറ്റത്തെ പ്ലാവിലുണ്ടായ ചക്ക അയൽക്കാരന് വിൽപന നടത്തിയതിലെ വിരോധം മൂലം അയൽക്കാരി വിധവയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഈ മാസം 12 മുതൽ ആരംഭിക്കും. വീടിന്റെ തൊട്ടടുത്ത താമസിക്കുന്ന വിധവയും നാല് മക്കളുടെ മാതാവുമായ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 12ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കുന്നത്. അരീക്കോട് വാലില്ലാപ്പുഴ പഴമ്പറമ്പ് തൃക്കളയൂർ കളത്തിൽതൊടി വിജേഷ് (28) ആണ് പ്രതി. വിജേഷിന്റെ അയൽക്കാരിയായ ബേബി (38) ആണ് കൊല്ലപ്പെട്ടത്.2014 ജൂലൈ 23ന് രാത്രി 12 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. 

ബേബിയുടെ വീട്ടുമുറ്റത്തുണ്ടായ ചക്ക മറ്റൊരയൽക്കാരനായ സലാമിന് വിറ്റിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പ്രതി അർദ്ധരാത്രി ബേബിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 2014 സെപ്റ്റംബർ 13ന് ചികിത്സ ഫലിക്കാതെ മരണപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബേബി മരണപ്പെട്ടതോടെ കേസ് 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചാർത്തുകയായിരുന്നു. 28 സാക്ഷികളുള്ള കേസിൽ പരാതിക്കാർക്കു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.

അതേ സമയം നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽവെച്ചു തൂപ്പുകാരി രാധയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലും ഈമാസം 14ന് കേരള ഹൈക്കോടതി വാദം കേൾക്കും. അഞ്ചു വർഷം മുമ്പ് നടന്ന കൊലക്കേസിൽ പ്രതിഭാഗവും, വാദിഭാഗവും നൽകിയ അപ്പീലിന്മേലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനക്കുവന്നത്.ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പ്ലാസ്റ്റർ മുഖത്തൊട്ടിച്ചാണ് തൂപ്പുകാരി കോവിലകത്തുമുറി ചിറക്കൽ രാധ(49)യെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി കുളത്തിലെറിയുകയായിരുന്നു. കേസിലെ പ്രതികളായ നിലമ്പൂർ എൽ ഐ സി റോഡിൽ ബി കെ ബിജു നായർ(37), ചുള്ളിയോട് കുന്നശ്ശേരി ഷംസുദ്ദീൻ എന്ന ബാപ്പുട്ടി (28) എന്നിവരെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയായിരുന്ന പി എസ് ശശികുമാർ ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷ വിധിച്ചിരുന്നു.

എന്നാൽ കൊലപാതകവും ബലാൽസംഗവും ഒരുമിച്ചായതിനാൽ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും അതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും നിരപാധികളായതിനാൽ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.2014 ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കോൺഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികൾ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കൽ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

രാധയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി 9ന് വൈകീട്ടാണ് മൃതദേഹം കുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. 10ന് രാവിലെ കുളം വറ്റിച്ച് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾ രാധയുടേതെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ പ്രതികൾ പൊലീസ് പിടിയിലായി. തുടർന്ന് ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയായത്. അന്വേഷണത്തിൽ നേരത്തെ രാധയെ പ്രതികൾ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തു വന്നിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബലാൽസംഗം എന്ന വകുപ്പ് നിർവചനത്തിൽ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കൊലക്കേസാണിത്. ജഡം തിരിച്ചറിയാനായി ഡി എൻ എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ്.കേസിൽ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രതിയാ ബിജു നായർ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയും, മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗവുമായിരുന്നു.രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്നാണ് കണ്ടെത്തിയിരുന്നത്. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP