Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കുത്തിമറിച്ചിട്ട തെങ്ങ് ലൈൻ കമ്പിയിൽ വീണപ്പോൾ അതിൽ നിന്ന് ഷോക്കേറ്റു; രാത്രി വലിയ ഒച്ച കേട്ടെങ്കിലും ഭയം കാരണം വീട്ടുകാർ പുറത്തിറങ്ങിയില്ല; രാവിലെ വീടിന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തുമ്പിക്കൈക്ക് ഷോക്കേറ്റ് മുട്ടുകുത്തിയിരിക്കുന്ന കൊമ്പനാനയെ; ജനവാസ മേഖലയിൽ സിഥിരം എത്തുന്ന കൊമ്പന് ദാരുണാന്ത്യം

കുത്തിമറിച്ചിട്ട തെങ്ങ് ലൈൻ കമ്പിയിൽ വീണപ്പോൾ അതിൽ നിന്ന് ഷോക്കേറ്റു; രാത്രി വലിയ ഒച്ച കേട്ടെങ്കിലും ഭയം കാരണം വീട്ടുകാർ പുറത്തിറങ്ങിയില്ല; രാവിലെ വീടിന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തുമ്പിക്കൈക്ക് ഷോക്കേറ്റ് മുട്ടുകുത്തിയിരിക്കുന്ന കൊമ്പനാനയെ; ജനവാസ മേഖലയിൽ സിഥിരം എത്തുന്ന കൊമ്പന് ദാരുണാന്ത്യം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തീറ്റതേടി കാടിറങ്ങിയ മുറിച്ചെവിയന് ദാരുണാന്ത്യം.കുത്തി മറിച്ചിട്ട തെങ്ങ് സമീപത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത ലൈനിലേയ്ക്ക് വീഴുകയും തുടർന്ന ഷോക്കേൽക്കുകയും ചെയ്തതാണ് കാട്ടിലെ ലക്ഷണമൊത്തകൊമ്പന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് വനംവകുപ്പധികൃതരുടെ പ്രാഥമീക നിഗമനം.ജനവാസമേഖലകളിൽ അടിക്കടി പ്രത്യക്ഷപ്പെടാറുള്ള പത്തുവയസ്സോളം പ്രായം തോന്നിക്കുന്ന ഈ കൊമ്പന് നാട്ടുകാർ ഇട്ട ഓമനപ്പേരാണ് മുറിച്ചെവിയൻ.ചെവികളിൽ ഒന്നിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട നിലയിലായതുമൂലമാണ് കൊമ്പന് നാട്ടുകാർ ഈ പേരിട്ടത്.

തുമ്പികൈയിൽ വൈദ്യുത ലൈൻ ചുറ്റി, മുൻകാലുകളും പിൻകാലുകളും മടക്കി തറയോട് ചേർന്നുകിടക്കുന്ന നിലയിൽ കുട്ടമ്പുഴ ആനക്കയം നൂറേക്കറിൽ പാലക്കുന്നേൽ ലക്ഷമണമണന്റെ പുരയിടത്തിൽ ഇന്ന് രാവിലെ ആനയുടെ ജഡം കാണപ്പെട്ടത്.രാത്രിയിൽ എന്തോ ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ടെന്നും ഭയപ്പാട് മൂലം പുറത്തേയ്ക്കിറങ്ങിനോക്കിയില്ലെന്നും പുലർച്ചെ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നെന്നുമാണ് വീട്ടുടമസ്ഥൻ വനംവകുപ്പധികൃതരെ അറിയിച്ചിട്ടുള്ളത്. മുറിച്ചെവിയൻ ലക്ഷണമൊത്ത കൊമ്പനായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ ആന പ്രേമികളിൽ ഒട്ടുമിക്കവരുടെയും മനസ്സിൽ ഇവൻ ഇടംപിടിച്ചിരുന്നു.മൂക്കുകുത്തി കണ്ണും തുറന്ന് മസ്തകം താഴ്തിയുള്ള അവന്റെ മരണക്കിടപ്പ് ഇവരെ വല്ലാതെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.

Stories you may Like

കൂട്ടം തെറ്റിയായിരുന്നു ഈ കരിവീരന്റെ സഞ്ചാരം.അടുത്തകാലത്തായി ഇവന് കാടിനേക്കാൾ ഇഷ്ടം നാടായിരുന്നു.വനമേഖലയോടടുത്ത പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പല രാത്രികളിലും ഇവൻ എത്തുമായിരുന്നു.തെങ്ങുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളിലേറെയും ഇവൻ നശിപ്പിക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് തന്നെ ഇവൻ നാട്ടുകാരുടെ കണ്ണിലെ കരാടായി.ആനക്കൂട്ടങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിലിറങ്ങുമ്പോൾ മുറിച്ചെവിയൻ മാസത്തിൽ രണ്ടും മൂന്നും ദിവസം ഒരു പ്രദേശത്തുതന്നെ പ്രത്യക്ഷപ്പെട്ടിരുന്നെന്നും നാശ-നഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നെന്നും നാട്ടുകർ വെളിപ്പെടുത്തിയതായി കുട്ടമ്പുഴ ഫോറസ്റ്റ് റൈയിഞ്ചോഫീസർ എസ് രാജൻ അറിയിച്ചു.

മുറിച്ചെവിയന്റെ ജീവൻ നഷ്ടമായത് തങ്ങൾക്ക് ഏറെ ആശ്വാസമായെന്നാണ് വനമേഖലയോട് അടുത്തുതാമസിക്കുന്നവരിൽ ഒട്ടുമിക്കവരുടെയും വെളിപ്പെടുത്തൽ.ആന ശല്യം മൂലം ഇവരിലേറെപ്പേരും എത്ര അത്യാവശ്യമുണ്ടെങ്കിലും വീടിന് പുറത്തിറങ്ങാറില്ല.വിവരമറിഞ്ഞ് രാവിലെ തന്നെ കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരെത്തി വിവരശേഖരണം നടത്തി.ജഡം ഇവിടെ നിന്നും വനത്തിലേയ്ക്ക് മാറ്റി പോസ്റ്റുമേർട്ടത്തിന് ശേഷം സംസ്‌കരിയക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് റെയിഞ്ചോഫീസർ അറിയിച്ചു.തൃശ്ശൂരിൽ നിന്നും ഫോറസ്റ്റ് വെറ്ററി സർജ്ജൻ ഡേവിഡ് എബ്രാഹമും കുട്ടമ്പുഴ വെറ്റനറി സർജ്ജൻ വിശ്വം ചക്രപാണി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർ്ട്ടം നടക്കുക.അനയുടെ ജഡം പുരയുടത്തിൽ നിന്നും മാറ്റുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP