Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17കാരനെ ബൈക്കിൽ കയറ്റി കൊണ്ട് പോയത് ആളില്ലാത്ത സ്ഥലത്ത്; എറണാകുളത്തെ ജോലി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയും പ്രകൃതി വിരുദ്ധ പീഡനം; ഒടുവിൽ എല്ലാം കഴിഞ്ഞ് പറഞ്ഞ് വിട്ട ശേഷം കുട്ടി നാട്ടിലെത്തിയോ എന്നും തിരക്കിയില്ല; എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ അലഞ്ഞ് നടന്ന കുട്ടിയെ കണ്ടെത്തിയത് ചൈൽഡ് ലൈനും; ആൺകുട്ടികളെ പീഡിപ്പിക്കുന്ന വാണിയമ്പലം ലുഖ്മാൻ പൊലീസ് പിടിയിൽ

ജംഷാദ് മലപ്പുറം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയേയും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പലം പുലത്ത് മുഹമ്മദ് ലുഖ്മാൻ ഖാൻ (34)നെയാണ് മഞ്ചേരി സിഐ സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്. 2018 നവംബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുകയായിരുന്ന 17കാരനെ മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നൂം ബൈക്കിൽ കയറ്റിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു.

എറണാകുളത്ത് ജോലി ചെയ്തുവരുന്ന പ്രതി മറ്റൊരു ദിവസം കുട്ടിയെ പ്രലോഭിപ്പിച്ച് അവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എറണാകുളം റെയിൽവേസ്റ്റേഷനിൽ അലഞ്ഞു തിരിഞ്ഞ കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ഇവരെത്തി നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് തൃക്കാക്കര പൊലീസ് കേസ്സെടുക്കുകയും പിന്നീട് കേസ് മഞ്ചേരി പൊലീസിന് കൈമാറുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP