Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുളക്കടവിൽ ഒളിച്ചിരുന്നത് 13കാരിയെ ലക്ഷ്യമിട്ട്; ആളില്ലാത്ത അവസരം നോക്കി കുട്ടിയെ തട്ടിക്കൊണ്ട് പോയത് കുറ്റിക്കാട്ടിനുള്ളിലേക്കും; പീഡിപ്പിച്ച ശേഷം ഭീഷണി പുറത്ത് പറഞ്ഞാൽ കൊന്ന് തള്ളുമെന്ന്; കമ്മാമ്പറ്റ അബ്ദുൾ സലാമിന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

കുളക്കടവിൽ ഒളിച്ചിരുന്നത് 13കാരിയെ ലക്ഷ്യമിട്ട്; ആളില്ലാത്ത അവസരം നോക്കി കുട്ടിയെ തട്ടിക്കൊണ്ട് പോയത് കുറ്റിക്കാട്ടിനുള്ളിലേക്കും; പീഡിപ്പിച്ച ശേഷം ഭീഷണി പുറത്ത് പറഞ്ഞാൽ കൊന്ന് തള്ളുമെന്ന്; കമ്മാമ്പറ്റ അബ്ദുൾ സലാമിന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

ജംഷാദ് മലപ്പുറം

മഞ്ചേരി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ മഞ്ചേരി പോക്സോ പ്രത്യേക കോടതി ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കഴിഞ്ഞ ദിവസം ശിക്ഷിച്ചു. മുതുവല്ലൂർ വിളയിൽ കമ്മാമ്പറ്റ അബ്ദുൽ സലാം (37) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2013 ഫെബ്രുവരി 15നാണ് കേസിന്നാസ്പദമായ സംഭവം. തോട്ടിൻ കരയിൽ കുളിച്ചു കൊണ്ടിരിക്കയായിരുന്ന പെൺകുട്ടിയെ പ്രതി ബലാൽസംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം ബലാൽസംഗം ചെയ്തതിന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടക്കുന്ന പക്ഷം സംഖ്യ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും പിഴയടക്കാത്തപക്ഷം രണ്ടു വർഷത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിച്ചു.

കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഏഴു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പീഡനത്തിനിരയായ പെൺകുട്ടിക്ക് സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിക്ക് നിർദ്ദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP