Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലേക്ക് കൊണ്ട് പോയത് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി പത്ത് വയസ്സുകാരിയെ 58കാരൻ രഹസ്യമായി കൊണ്ട്‌പോയി പീഡിപ്പിച്ചത് മൂന്ന് തവണ; സംഭവം പുറത്തറിഞ്ഞത് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയപ്പോഴും; മൊയ്തീൻകുട്ടിയെ പൊക്കി പൊലീസും

വീട്ടിലേക്ക് കൊണ്ട് പോയത് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി പത്ത് വയസ്സുകാരിയെ 58കാരൻ രഹസ്യമായി കൊണ്ട്‌പോയി പീഡിപ്പിച്ചത് മൂന്ന് തവണ; സംഭവം പുറത്തറിഞ്ഞത് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയപ്പോഴും; മൊയ്തീൻകുട്ടിയെ പൊക്കി പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: നാട്ടുകാരിയായ 10വയസ്സുകാരിക്ക് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് 58വയസ്സുകാരൻ. പ്രതി ഈ രീതിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് മൂന്നു തവണ, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ മധ്യവയസ്‌കനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ബദർക്കാന്റകത്ത് മൊയ്തീൻ കുട്ടി (58)യെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ ഓഫ് പൊലീസ് ടി.മനോഹരൻ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വലിയകുന്നിലെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ചൈൽഡ് ലൈനിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു വളാഞ്ചേരി ഇൻസ്പെക്ടർ ഓഫ് പൊലീസ് ടി. മനോഹരന്റ നേതൃത്വത്തിൽ എസ്‌ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. ജറീഷ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, സുനിൽദേവ് , സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP