Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാമിന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ച കാരണം; കിംസിൽ ചികിത്സ തേടാൻ അനുവദിച്ചതും രക്ത പരിശോധന വൈകിയതും കാരണമായി; കെഎം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാമിന് ജാമ്യം ലഭിച്ചത് സർക്കാർ വീഴ്ചയായി; സെൻസ് കോടതിയിൽ അപ്പീലിന് പോകാനൊരുങ്ങി സർക്കാർ

ശ്രീറാമിന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ച കാരണം; കിംസിൽ ചികിത്സ തേടാൻ അനുവദിച്ചതും രക്ത പരിശോധന വൈകിയതും കാരണമായി; കെഎം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാമിന് ജാമ്യം ലഭിച്ചത് സർക്കാർ വീഴ്ചയായി; സെൻസ് കോടതിയിൽ അപ്പീലിന് പോകാനൊരുങ്ങി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം ശ്രീറാം വെങ്കിട്ടറാമന് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. എത്രയും വേഗം ഇതിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി കഴിഞ്ഞു. മദ്യ ലഹരിയിലല്ല എന്ന് തെളിയിക്കാൻ വേണ്ട സമയവും സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സ തേടാൻ ശ്രീറാമിന് അവസരം നൽകിയ പൊലീസിന്റേയും സർക്കാരിന്റേയും വീഴ്ചയാണ് എന്ന ആരോപണം സജീവമായതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

സെഷൻസ് കോടതിയിലാവും അപ്പീൽ നൽകുക. കേസ് അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നടപടികൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ശ്രീറാമിന്റെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.

ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രക്ത പരിശോധന ഒൻപത് മണിക്കൂർ വൈകിച്ച പൊലീസിന്റെ വീഴ്ച ഐ.എ.എസ് ഉദ്യോഗസ്ഥന് തുണയായി. ശ്രീറാം മദ്യപിച്ചിരുന്നു എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP