Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃഷ്ണത്തിന് വീക്കം വന്ന് കുതിര ദുരിതത്തിൽ കഴിഞ്ഞത് മാസങ്ങളോളം; എന്തെങ്കിലും ചെയ്ത് രക്ഷിക്കുവാനായി കൊണ്ട് പോയപ്പോൾ ഓർക്കിയക്ടമി ശസ്ത്രക്രിയക്ക് കേരളത്തിൽ സൗകര്യവുമില്ല; വീട് തന്നെ ഓപ്പറേഷൻ തീയറ്ററായതിന് പിന്നാലെ അർജുൻ സുഖം പ്രാപിക്കുന്നു; തിരൂരിൽ കുതിരക്ക് വൃഷ്ണത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

വൃഷ്ണത്തിന് വീക്കം വന്ന് കുതിര ദുരിതത്തിൽ കഴിഞ്ഞത് മാസങ്ങളോളം; എന്തെങ്കിലും ചെയ്ത് രക്ഷിക്കുവാനായി കൊണ്ട് പോയപ്പോൾ ഓർക്കിയക്ടമി ശസ്ത്രക്രിയക്ക് കേരളത്തിൽ സൗകര്യവുമില്ല; വീട് തന്നെ ഓപ്പറേഷൻ തീയറ്ററായതിന് പിന്നാലെ അർജുൻ സുഖം പ്രാപിക്കുന്നു; തിരൂരിൽ കുതിരക്ക് വൃഷ്ണത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വൃഷ്ണത്തിന് വീക്കം വന്ന കുതിരയുടെ ശസ്ത്രക്രിയ വിജയകരം. കഴിഞ്ഞ കുറച്ച് കാലമായി വൃഷ്ണത്തിന് വീക്കം വന്നു ദുരിതത്തിലായിരുന്ന അർജുൻ എന്ന കുതിര. കുതിരയുടെ പരിപാലകനായ മലബാർ ഹോർസ് ഫൗണ്ടേഷനിലെ താജുദ്ധീൻ ഡോ. റാസിമിനെ സമീപിച്ചത്. കുതിരയുടെ വൃഷ്ണങ്ങൾ കഴിയുമെങ്കിൽ നീക്കം ചെയ്യാനായിരുന്നു. വളവന്നൂർ മൃഗാശുപത്രിയിലെ സർജനായ ഡോ. ശിവനാരായണൻ നരിപ്പറമ്പ് ഹൂസ് എൻ പൗസ് വെറ്ററിനറി ക്ലിനിക്കിലെ ഡോ. ഫൈസൽ, ഡോ. റാസിം എന്നിവരടങ്ങിയ സംഘം കുതിരയുടെ ചികിത്സ നടത്തിയത്.

ഓർക്കിയക്ടമി എന്നറിയപ്പെടുന്ന ശസ്ത്രക്രിയക്ക് കേരളത്തിൽ കുതിരകൾക് അത്യപൂർവ്വമാണ്.ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗമില്ലെന്ന് വന്നതോടെ ഉടമസ്ഥന്റെ വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ നടത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.ജനറൽ അനസ്തേഷ്യ നൽകി പൂർണമായും മയക്കിക്കിടത്തിയാണ് കുതിരയുടെ ഉടമസ്ഥനായ പള്ളാട്ടിൽ നിസാറിന്റെ വീട്ടിൽ വച്ച് ശസ്ത്രക്രിയ നടത്തിയത്.ജനറൽ അനസ്‌തേഷ്യക്ക് മുൻകരുതലായി 24 മണിക്കൂർ മുമ്പ് ഭക്ഷണവും 12 മണിക്കൂർ മുമ്പ് വെള്ളവും നൽകുന്നത് നിയന്ത്രിച്ചാണ് ശസ്ത്രക്രിയക്കായി അർജുൻ എന്ന കുതിരയെ ഒരുക്കിയത്.

തുടർന്ന് ശസ്ത്രക്രിയയിലൂടെ അർജുന്റെ ഇരു വൃഷ്ണങ്ങളും നീക്കം ചെയ്തു. ഗൃഹാന്തരീക്ഷത്തിൽ വളരെ അപൂർവമായേ ജനറൽ അനസ്‌തേഷ്യ നൽകി കുതിരകളെ സർജറിക്ക് വിധേയമാക്കാറുള്ളൂ എന്നും കേരളത്തിൽ തന്നെ വളരെ വിരളമായാണ് കുതിരകളിൽ ഓർക്കിയക്ടമി എന്ന ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ശിവനാരായണൻ പറഞ്ഞു. അഞ്ചു ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ കൂടി കഴിഞ്ഞ അർജുൻ സുഖം പ്രാപിച്ചു വരികയാണ്. പൂർണ്ണ ആരോഗ്യവാനാവുകയാണെങ്കിൽ ഡോക്ടർമാരുടെ സമ്മതത്തോടെ തിരൂരിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യ ദിന റാലിക്ക് അർജുനെ പങ്കെടുപ്പിക്കാൻ ഒരുങ്ങുകയാണ് ഉടമയായ നിസാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP