Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോടും കൊല്ലത്തും മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഓഗസ്റ്റ് 12ന് ബലിപ്പെരുന്നാൾ

കോഴിക്കോടും കൊല്ലത്തും മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഓഗസ്റ്റ് 12ന് ബലിപ്പെരുന്നാൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കണ്ടതിന് പിന്നാലെ ഓഗസ്റ്റ് 12ന് ബലിപ്പെരുനാൾ. കോഴിക്കോട് കൊല്ലം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം. ദുൽഖഅദ് 29ന് ഇന്ന് മാസപ്പിറവി കണ്ടതിനാൽ ദുൽഹജ്ജ് ഒന്ന് ഓഗസ്റ്റ് മൂന്നിനും അറഫാ നോമ്പ് ഓഗസ്റ്റ് 11 നും ബലിപ്പെരുന്നാൾ ഓഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ ആലിക്കുട്ടി മുസല്ല്യാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP