Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബം പട്ടിണിയിലമർന്നപ്പോൾ കാട്ടിൽ നിന്നും വിറകു പെറുക്കി വിറ്റു; രണ്ടു മുറി വീട് പണിയാൻ കൈത്താങ്ങായ്ത് മക്കൾ പഠിച്ച സ്‌കൂളിലെ കുട്ടികൾ; ഗ്രാമപഞ്ചായത്ത് അധ്യക്ഷയായിരുന്ന ദളിത് വനിത ഇപ്പോൾ ഉപജീവന മാർഗം കഴിക്കുന്നത് തൂപ്പുകാരിയായി

കുടുംബം പട്ടിണിയിലമർന്നപ്പോൾ കാട്ടിൽ നിന്നും വിറകു പെറുക്കി വിറ്റു; രണ്ടു മുറി വീട് പണിയാൻ കൈത്താങ്ങായ്ത് മക്കൾ പഠിച്ച സ്‌കൂളിലെ കുട്ടികൾ; ഗ്രാമപഞ്ചായത്ത് അധ്യക്ഷയായിരുന്ന ദളിത് വനിത ഇപ്പോൾ ഉപജീവന മാർഗം കഴിക്കുന്നത് തൂപ്പുകാരിയായി

മറുനാടൻ ഡെസ്‌ക്‌

കാട്ടാക്കാട്: 1999ൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ സുഗന്ധി പതിനഞ്ച് വർഷങ്ങൾക്കിപ്പുറം കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ തൂപ്പുകാരിയായി ജോലി ചെയ്യുകയാണ്. 

കുറ്റിച്ചൽ മലവിള റോഡരികത്ത് വീട്ടിൽ സുഗന്ധിയെ് (49) ജീവിതം തള്ളിയിട്ടത് തീർത്തും അപ്രതീക്ഷിതമായ വഴികളിലേക്ക്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചാണ് സുഗന്ധി തിരുവനന്തപുരും കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. പഞ്ചായത്തിന്റെ ദളിത് പ്രസിഡന്റായി സുഗന്ധി തിരഞ്ഞെടുക്കപ്പെടുമ്പോൾ പിന്തുണയുമായി മുസ്ലിം ലീഗം ബിജെപിയും വരെ ഒരുമിച്ച് ഒപ്പമുണ്ടായിരുന്നു, പക്ഷേ രണ്ടു വർഷത്തിനു ശേഷം അവിശ്വാസ പ്രമേയത്തിലൂടെ സുഗന്ധി അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടു. പഞ്ചായത്ത് അംഗത്വം നഷ്ടപ്പെട്ട ശേഷം സുഗന്ധിയുടെ ജീവിതം പ്രതിസന്ധികളിൽ നിന്നും കരകയറിട്ടില്ല. 

അധികാരമുണ്ടായിരുന്നപ്പോൾ കൂടെ നിന്നിരുന്ന ആരും സഹായിക്കുവാൻ എത്തിയില്ല. കുടുംബം പട്ടിണിയിലമർന്നപ്പോൾ വനത്തിൽ നിന്ന് വിറക് ശേഖരിച്ചു വിറ്റ് പണം കണ്ടെത്തി. ഒരു കെട്ട് വിറകിന് കിട്ടിയിരുന്നത് 75 രൂപയാണ്. നിർമ്മാണത്തൊഴിലാളിയായിരുന്നു ഭർത്താവ് ശശികുമാർ. അദ്ദേഹത്തിന് രോഗം ബാധിച്ച് പണിക്കു പോകാൻ വയ്യാതായതോടെ കുടുംബത്തിന്റെ ഭാരം അപ്പാടെ സുഗന്ധിയുടെ ചുമലുകളിലായി. കുട്ടികളുടെ പഠനവും വീട്ടുചിലവുമടക്കമുള്ള കാര്യങ്ങൾക്ക് വിറകുകെട്ടുകൾക്ക് ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന് പണം കണ്ടെത്തേണ്ടി വന്നു. 

താൻ പ്രസിഡന്റായിരുന്നപ്പോൾ ചെയ്ത നല്ല കാര്യങ്ങളെല്ലാം ആളുകൾ മറന്നെന്നത് അവിശ്വസനീയതയോടെയാണ് സുഗന്ധി ഓർക്കുക. എങ്കിലും പരിഭവമില്ല. സുഗന്ധി പഞ്ചായത്തിന്റെ പ്രസിഡന്റായിരിക്കെ  പ്രദേശത്തെ വ്യാജചാരായ നിർമ്മാണകേന്ദ്രങ്ങളിൽ തുടർച്ചയായി റെയ്ഡുകൾ നടന്നു. ഇതിന് പിന്നിൽ സുഗന്ധിയായിരുന്നെന്ന് ആരോപിച്ച് എതിർ രാഷ്ട്രീയകക്ഷികൾ ഒറ്റപ്പെടുത്തിയതോടെ സുഗന്ധിയുടെ പൊതുപ്രവർത്തനത്തിന് കരിനിഴൽ വീഴുകയായിരുന്നു. 

അടച്ചുറപ്പുള്ള ഒരു വീട് പോലും ഉണ്ടായിരുന്നില്ല സുഗന്ധിക്ക്. ചോരുന്ന കൂരയുടെ സ്ഥാനത്ത് വീട് പണിയാൻ പഞ്ചായത്തിൽ നിന്നും സഹായത്തിനായി മുൻ പഞ്ചായത്ത് പ്രസിഡന്റിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ സഹായം അനുവദിക്കപ്പെട്ടപ്പൊഴേക്കും ഭർത്താവ് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. രണ്ടു മുറി വീടിന്റെ പണി പകുതിയായപ്പൊഴേ പണം തീർന്നു. മക്കൾ പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാർത്ഥികളും പിടിഎയും ചേർന്നാണ് വീടുപണി മുന്നോട്ടു പോകാൻ സഹായിച്ചത്. 
ഇതിനിടെയാണ് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെ ശുചീകരണ തൊഴിലാളിയായി ജോലി ലഭിക്കുന്നത്. പട്ടിണിയില്ലാതെ കഴിയാൻ ജീവിതത്തോട് പോരാടിക്കൊണ്ടേയിരിക്കുന്നു സുഗന്ധി. 

പ്രാരബ്ധങ്ങൾക്കിടെ  മികച്ച നിലയിൽ പ്ലസ് ടു വിജയിച്ച മകൾ അരുണിമയ്ക്ക് പക്ഷേ പണമില്ലാതായതോടെ തുടർപഠനം ഉപേക്ഷിക്കേണ്ടി വന്നു. മകൻ അരുൺജിത്ത് പ്ലസ് ടു വിദ്യാർത്ഥിയാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP