Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിലുള്ള കച്ചവടബന്ധത്തിൽ ലീഗിൽ മുറുമുറുപ്പ്; പരസ്യത്തിന്റെ പേരിലുള്ള യോജിപ്പ് പാർട്ടി പത്രത്തിന് നഷ്ടമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ; കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിലിന്റെ നിലപാടുകൾക്കെതിരെ സൈബർ ഗ്രൂപ്പുകളിൽ വിമർശനം ശക്തം; പ്രചരിക്കുന്നത് `തൽസമയം ഒരു ഉഡായിപ്പിൻ ചന്ദ്രികാ നിലാവെട്ടം` എന്ന തലക്കെട്ടിലെ ലേഖനം

മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിലുള്ള കച്ചവടബന്ധത്തിൽ ലീഗിൽ മുറുമുറുപ്പ്; പരസ്യത്തിന്റെ പേരിലുള്ള യോജിപ്പ് പാർട്ടി പത്രത്തിന് നഷ്ടമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ; കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിലിന്റെ നിലപാടുകൾക്കെതിരെ സൈബർ ഗ്രൂപ്പുകളിൽ വിമർശനം ശക്തം; പ്രചരിക്കുന്നത് `തൽസമയം ഒരു ഉഡായിപ്പിൻ ചന്ദ്രികാ നിലാവെട്ടം` എന്ന തലക്കെട്ടിലെ ലേഖനം

ടി.പി.ഹബീബ്

കോഴിക്കോട്: മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിലുള്ള ബിസിനസ് ബന്ധം പാർട്ടിയിൽ ചൂടേറിയ ചർച്ചക്കിടയാക്കുന്നു.പരസ്യത്തിന്റെ പേരിൽ ഇരു പത്രത്തിന്റെയും മുതലാളിമാർ യോജിക്കാനുള്ള തീരുമാനം പാർട്ടി പത്രത്തിനുണ്ടാക്കുന്ന കനത്ത നഷ്ടവുമാണ് ലീഗ് കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധമുടലെടുത്തത്.കെ.എം.സി.സി.നേതാവ് ഇബ്രാഹം എളേറ്റിലിന്റെ നിലപാടിനെ ചൊല്ലി കെ.എം.സി.സി.ഗ്രൂപ്പുകളിലും പാർട്ടി വേദികളിലും രൂക്ഷമായ വിമർശനമാണ് പ്രവർത്തകർ അഴിച്ചു വിടുന്നത്.

ചർച്ചക്ക് ചൂട് പകർന്ന് മിഡിൽ ഈസ്റ്റ് ചന്ദ്രികയിൽ നേരത്തെ സബ് എഡിറ്ററായി പ്രവർത്തിച്ച എഴുത്തുകാരൻ കൂടിയായ റഫീഖ് തിരുവള്ളൂരിന്റെ എഫ്.ബി. പോസ്റ്റ് വിവിധ ലീഗ് കെ.എം.സി.സി.ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്.കെ.എം.സി.സി.നേതാവ് ഇബ്രാഹീം എളേറ്റിലിന്റെ വഴി വിട്ട പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങളാണ് എഫ്.ബി.പോസ്റ്റിലുള്ളത്.നേരത്തെ മിഡിൽ ഈസ്റ്റ് ചന്ദ്രികയിൽ ജോലി ചെയ്ത റഫീഖ് ഇബ്രാഹം എളേറ്റിന്റെ വഴി വിട്ട പോക്കിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.തുടർന്ന് റഫീഖിനെതിരെ ശക്തമായ പകപോക്കലുമായി എളേറ്റിൽ രംഗത്തെത്തി.മറ്റ് പത്രത്തിലേക്ക് ജോലി മാറാൻ വേണ്ടിയുള്ള ശ്രമമാണ് റഫീഖ് നടത്തുന്നതെന്നായിരുന്നു എളേറ്റിലിന്റെ വാദം.എന്നാൽ മിഡിൽ ഈസ്റ്റ് ചന്ദ്രികയിലെ ജോലി ഉപേക്ഷിച്ച റഫീഖ് പിന്നീട് നിരവധി ഓഫർ വന്നെങ്കിലും മാധ്യമ മേഖലയിൽ പ്രവർത്തിച്ചിട്ടില്ല.ഇപ്പോൾ സ്വകാര്യ മേഖലയിൽ നല്ല ജോലി ചെയ്യുകയാണ്.

തൽസമയം ഒരു ഉടായിപ്പിൻ ചന്ദ്രികാ നിലാവെട്ടം എന്ന പേരിലാണ് എഫ്.ബി.പോസ്റ്റ് തുടങ്ങുന്നത്.കെ.എം.സി.സി.യുടെ പ്രവർത്തന മികവും മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പോരിശയും കൊണ്ടാണ് എഫ്.ബി.പോസ്റ്റ് ആരംഭിക്കുന്നത്.തൽസമയം എന്ന പേരിൽ ചന്ദ്രികയിൽ നിന്നും പുറത്താക്കപ്പെട്ട/ഒഴിവായ ടി.പി.ചെറൂപ്പയുടെ നേത്യത്വത്തിൽ സ്വതന്ത്രമായി തുടങ്ങി പ്രദോഷ പത്രത്തിനെ ചേർത്ത് പിടിച്ച് കൂട്ട് കച്ചടവടത്തിനിറങ്ങുന്ന മുതലാളി(പേര് പറഞ്ഞില്ലെങ്കിലും പ്രവർത്തകർക്ക് വ്യക്തമായി അറിയാം ഇബ്രാഹീം എളേറ്റിൽ എന്ന്) കെ.എം.സി.സി.യുടെ സംഘ ശക്തിയും ചന്ദ്രികയുടെ തറവാടിത്തവുമാണ് അടിസ്ഥാന മൂലധനമായി ഇൻവെസ്റ്റ് ചെയ്തതെന്നർത്ഥം.ഈ കണക്കുകൾ ഇരയായിചേർത്ത് ചൂണ്ടലിട്ട് വൻ സ്രാവുകളെ പിടിക്കാൻ ഇറങ്ങുമ്പോൾ ചുണ്ടലിന്റെ അറ്റം പിടിച്ച് കരയിലിരിക്കുന്ന മുതലാളിയെ കുറിച്ച് കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാക്കി തന്നാൽ നന്നാകും.

തുടർന്നിങ്ങോട്ട് എഫ്.ബി.പേജിൽ ഇബ്രാഹീം എളേറ്റിലിനെ തേച്ച് ഒട്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്.യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള മലയാള പത്രത്തമായ മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ഇക്കഴിഞ്ഞ കാലങ്ങളിലെ ലാഭ വിഹിതം പറയാതെ മുങ്ങുന്ന എളേറ്റിലിനെ പച്ചക്ക് ചുട്ടെരിക്കുന്ന കാഴ്ചയാണ് എഫ്.ബി.യിലുള്ളത്.ചന്ദ്രികയുടെയും യു.എ.ഇ.യിലെ സ്വാധീനവും ചൂണ്ടിക്കാട്ടി പരസ്യവും പരസ്യങ്ങളിലെ സപ്ലിമെന്റുമായി വൻതുക സമ്പാദിക്കുമ്പോൾ അതിൽ നിന്നും ഒരു ചെറിയ ഓഹരിയെങ്കിലും പ്രസ്ഥാനത്തിന്റെ പേരിൽ സദഖയായി നൽകണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP