Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളാഞ്ചേരി എൽ.ഡി.എഫ് കൗൺസിലറുടെ പീഡനക്കേസിൽ കോടതിയിൽ വാക്കേറ്റം; കേസിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആളൂർ; ആനാവശ്യവാദം കോടതിയിൽവേണ്ടെന്ന് ലത്തീഫ്; കേസ് നീട്ടിക്കൊണ്ട് പോകുന്നത് ഒത്തുതീർപ്പിനെന്നും ആരോപണം; കൗൺസിലറുടെ ജാമ്യാപേക്ഷ അഞ്ചിന് പരിഗണിക്കും

വളാഞ്ചേരി എൽ.ഡി.എഫ് കൗൺസിലറുടെ പീഡനക്കേസിൽ കോടതിയിൽ വാക്കേറ്റം; കേസിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആളൂർ; ആനാവശ്യവാദം കോടതിയിൽവേണ്ടെന്ന് ലത്തീഫ്; കേസ് നീട്ടിക്കൊണ്ട് പോകുന്നത് ഒത്തുതീർപ്പിനെന്നും ആരോപണം; കൗൺസിലറുടെ ജാമ്യാപേക്ഷ അഞ്ചിന് പരിഗണിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരി എൽ.ഡി.എഫ് കൗൺസിലറുടെ പീഡനക്കേസ് കോടതി വാദംകേൾക്കുന്നതിനിടെ പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും, മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി കൂടിയായ അഡ്വ. യു.എ ലത്തീഫും കോടതിയിൽ വാഗ്വാദം.കേസിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആളൂർ കോടതിയിൽ ആരോപിച്ചതോടെയാണ് ഇതിനെ എതിർത്ത് ലീഗ് നേതാവും അഭിഭാഷകനുമായ യൂ.എ ലത്തീഫ് പ്രതികരിച്ചത്, ആനാവശ്യവാദം കോടതിയിൽവേണ്ടെന്നും കേസിനെ വഴിമാറ്റാൻ അനുവദിക്കരുരെന്നും ലത്തീഫ് കോടതിയോട് ആവശ്യപ്പെട്ടു, കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണു ഇരുവരും തമ്മിൽ കോടതിയിൽ വാക്കേറ്റമുണ്ടായത്, കേസ് കഴമ്പില്ലെന്നും മുസ്ലിംലീഗ് കേസിനെ രാഷ്ട്രീയപരമായി മുതലെടുക്കുകയാണെന്നുമാണ് ആളൂർ വാദിച്ചത്,

എന്നാൽ ഒരു രാഷ്ട്രീയ മുതലെടുപ്പും ഇതിൽ ഇല്ലെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും ഇരക്കുവേണ്ടി യു.എ.ലത്തീഫും വാദിച്ചു, ഇതോടെ രാഷ്ട്രീയം കോടതിയിൽ വേണ്ടെന്ന് കേസ് പരിഗണിച്ച ജഡ്ജ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഇരുവർക്കും മുന്നറിയിപ്പു നൽകി.ഇരുവരുടേയും വാദംകേട്ട കോടതി വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കാൻ മാറ്റിവെച്ചു. വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്.

ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.

അതേ സമയം കേസിലെ ഒന്നാംപ്രതിയായ എൽ.ഡി.എഫ് കൗൺസിലറെ രക്ഷിക്കാൻ ഇരയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി വ്യാപക ആരോപണം ഉയർന്നിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിക്കും ബന്ധുക്കൾക്കും പണവും, സ്വത്തും നൽകാമെന്ന് പറഞ്ഞാണു കേസ് പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നത് വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിലെ സിപിഎം കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ധീൻ പ്രതിയായ പീഡനക്കേസ് ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായി മലപ്പുറം ജില്ലാ ചൈൽഡ് ലൈൻ അധികൃതർ തന്നെ രേഖാമൂലം ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നു.

പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ കേസ് ഒത്തുതീർപ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവർ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയിൽ ഉണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്നലെ മഞ്ചേരിയിൽ നടത്തിയ സിറ്റിംങിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നയാളുകൾ എത്തിയതായി ആരോപണം ഉയർന്നു. സംഘം കുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാൽ ഇക്കാര്യം അന്വേഷിക്കേണ്ടത് പൊലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീർപ്പിനുള്ളവർ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാൻ. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേസന്വേഷിക്കുന്ന വളാഞ്ചേരി പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്ന് പീഡനത്തിനിരയായ 17കാരി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സിറ്റിംങിൽ മൊഴി നൽകി. ഇക്കാര്യം സ്വന്തം കൈപ്പടയിൽ എഴുതിനൽകിയിട്ടുമുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല സ്‌പെഷ്യൽ പൊലീസ് ജുവനൽ യൂണിറ്റിലെ ഡിവൈഎസ്‌പിക്ക് കൈമാറിയതായി സിഡബ്ല്യുസി ചെയർമാൻ ഷാജേശ് ഭാസ്‌കർ പറഞ്ഞു.
അതേ സമയം ഇരയായ കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം വിട്ടു. രക്ഷിതാക്കൾ നൽകിയ അപേക്ഷയും കുട്ടിയുടെ താൽപര്യവും പരിഗണിച്ചാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം.

അഞ്ച് നിബന്ധനകൾ മുൻനിർത്തിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്. കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കരുത്. കുട്ടിയെ സ്‌കൂളിൽ ചേർത്തി വിദ്യാഭ്യാസം നൽകണം. കുട്ടിക്ക് ആവശ്യമെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള സ്‌പെഷ്യൽ പൊലീസ് ജുവനൈൽ യൂണിറ്റിലെ ഡി വൈ എസ് പി സംരക്ഷണം നൽകണം, കുട്ടി ഭീഷണിയോ സമ്മർദമോ നേരിട്ടാൽ ഡി വൈ എസ് പി റിപ്പോർട്ട് നൽകണം. ഏതെങ്കിലും ഒരു നിർദ്ദേശം ലംഘിക്കപ്പെട്ടാൽ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ അഞ്ച് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്. അതേ സമയം കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ പരാതി നൽകിയ സാഹചര്യത്തിൽ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽ നിന്നു മാറ്റുന്നതിൽ ദുരൂഹതയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ, രണ്ടാം പ്രതി വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂർ നമ്പ്രത്ത് ഫൈസൽ ബാബു (37) എന്നിവർ ഒളിവിലാണ്.

കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയിരുന്നു. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂർ നമ്പ്രത്ത് ഫൈസൽ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. അതേസമയം ഒളിവിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്.

വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷംസുദ്ദീന്റെ നിർദ്ദേശ പ്രകാരം വാടക ക്വാർട്ടേഴ്സിൽ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP