Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഡിആർഐ ജില്ലാ കോടതിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഡിആർഐ ജില്ലാ കോടതിയിൽ

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മുഖേനയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ കൗണ്ടർ സത്യവാങ്മൂലം സമർപ്പിച്ചു. ഡിആർഐ യുടെ തിരുവനന്തപുരം റീജിയണൽ യൂണിറ്റിലെ സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ഓഫീസർ സി. അശോക് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ മുഖാന്തിരം സമർപ്പിച്ച കൗണ്ടർ റിപ്പോർട്ടിലാണ് മുൻകൂർ ജാമ്യഹർജിയെ ശക്തമായി എതിർത്തത്.

വട്ടിയൂർക്കാവ് തോപ്പുമുക്ക് തടത്തിൽ പുത്തൻവീട്ടിൽ മുനീർ ബഷീർ ആണ് ഡി ആർ ഐ ചോദ്യം ചെയ്യലിനായി കസ്റ്റംസ് നിയമത്തിലെ വകുപ്പ് 108 പ്രകാരം അയച്ച നോട്ടീസ് കൈപ്പറ്റാതെ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്.ഹർജിയിൻ മേൽ സി ആർ ഐ യുടെ നിലപാട് റിപ്പോർട്ടായി ഹാജരാക്കാൻ ജില്ലാ ജഡ്ജി കെ.ബാബു ഉത്തരവിട്ടിരുന്നു. ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ഡി ആർ ഐ നിലപാട് അറിയിച്ചത്.2019 ജനുവരി 13 നാത്ത് കേസിനാധാരമായ സംഭവം നടന്നത്. ഇൻഡിഗോ എയർലൈൻസിന്റെ 6 ഇ 38 വിമാനത്തിൽ ദുബായിൽ നിന്നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രവിശങ്കർ എന്നയാളിൽ നിന്ന് സ്വർണ്ണക്കട്ടിയായി കടത്തിക്കൊണ്ടു വന്ന 1735 . ഛ80 ഗ്രാം സ്വർണം ഡി ആർ ഐ പിടിച്ചെടുത്ത് കേസെടുത്തു.

പിടിച്ചെടുത്ത സ്വർണ്ണത്തിന് വാല്യുവറെ കൊണ്ട് തൂക്കം പരിശോധിച്ച് 56 , 09 , 513 രൂപ മൂല്യം തിട്ടപ്പെടുത്തി. ചോദ്യം ചെയ്യലിൽ മുനീറാണ് തന്നെ സ്വർണ്ണക്കള്ളക്കടത്തിന് ദുബായിലേക്ക് അയച്ചതെന്നും അയാളുടെ കാരിയറായാണ് താൻ പ്രവർത്തിച്ചതെന്നും മൊഴി നൽകി. തുടർന്ന് മുനീറിന് ഏപ്രിൽ ഒന്ന് , ഇരുപത്തൊൻപത് , ജൂൺ പന്ത്രണ്ട് എന്നീ തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കസ്റ്റംസ് വകുപ്പ് 108 പ്രകാരം സമൻസയച്ചിട്ടും ഹാജരാകാതെ മുനീർ ഒളിവിൽ പോയതായി ഡി ആർ ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് കോടതിയിൽ നിന്നുള്ള പരിശോധനാ വാറണ്ട് പ്രകാരം ഇയാളുടെ വീട് ജൂൺ 19 ന് പരിശോധിച്ചതിൽ കംപ്യൂട്ടർ സി പി യു , ലാപ്‌ടോപ് , ഡിജിറ്റൽ വീഡിയോ റെക്കോർഡർ , മൊബൈൽ ഫോണുകൾ , പി പി എം ചെയിൻസ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡ് എന്നിവ മഹസറിൽ വിവരിച്ച് ബന്ധവസ്സിലെടുത്തു. മുനീറിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എതിർ സത്യവാങ്മൂലത്തിൽ ഡി ആർ ഐ ചൂണ്ടിക്കാട്ടി. വകുപ്പ് 108 നോട്ടീസ് ലഭിച്ച വ്യക്തിക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതി 2019 ൽ '' സഹാൽ വേഴ്‌സസ് സീനിയർ ഇന്റലിജൻസ് ഓഫീസർ '' കേസിൽ വ്യക്തമാക്കിയിട്ടുള്ളതായും ഡി ആർ ഐ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP