Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടികജാതിക്കാരിയായ വനിതയ്ക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സർക്കാർ സഹായത്തിലും ഉദ്യോഗസ്ഥന്റെ കയ്യിട്ടുവാരൽ; കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്; 75000രൂപ പാസ്സാക്കാൻ കൈക്കൂലി വാങ്ങിയത് മൂവായിരം രൂപ; ഉദ്യോഗസ്ഥനെ പിടികൂടിയത് വിജിലൻസും പരാതിക്കാരുമായി നടത്തിയ നാടകത്തിലൂടെ

പട്ടികജാതിക്കാരിയായ വനിതയ്ക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സർക്കാർ സഹായത്തിലും ഉദ്യോഗസ്ഥന്റെ കയ്യിട്ടുവാരൽ; കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ കയ്യോടെ പിടികൂടി വിജിലൻസ്; 75000രൂപ പാസ്സാക്കാൻ കൈക്കൂലി വാങ്ങിയത് മൂവായിരം രൂപ; ഉദ്യോഗസ്ഥനെ പിടികൂടിയത് വിജിലൻസും പരാതിക്കാരുമായി നടത്തിയ നാടകത്തിലൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: പട്ടികജാതിക്കാരിയായ വനിതയ്ക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സർക്കാർ സഹായത്തിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കയ്യിട്ടുവാരൽ, കൈക്കൂലി വാങ്ങിയ മലപ്പുറം എടവണ്ണ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ(വിഇഒ) വിജിലൻസ് കയ്യോടെ പിടികൂടി, 75000രൂപ പാസ്സാക്കാൻ കൈക്കൂലി വാങ്ങിയത് മൂവ്വായിരം രൂപയാണ് പലതവണ ചില്ലക്കുട്ടിയമ്മ ഓഫീസിലെത്തിയയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചതോടെയാണ് മകൻ കൈക്കൂലി നൽകി വിജലൻസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥനെ പിടികൂടാൻ സഹായിച്ചത്, 

എടവണ്ണ വിഇഒയായ പാലേമാട് സ്വദേശി കൃഷ്ണദാസിനെ (44)യാണ് പിടികൂടിയത്. ഇന്നു ഉച്ചയ്ക്കു രണ്ടോടെയാണ് പഞ്ചായത്തിലെത്തിയ മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പിയുടെ സംഘം പണം വാങ്ങുന്നതിനിടെ ഗ്രാമസേവവകനെ പിടികൂടിയത്.എടവണ്ണ കുന്നുമ്മൽ കട്ടച്ചിറക്കൽ സുധീഷിനോടാണ് പണം വാങ്ങിയത്. സുധീഷിന്റെ മാതാവ് ചില്ലക്കുട്ടിയുടെ പേരിൽ എസ്.സി ഭവന പുനർനിർമ്മാണ പദ്ധതി പ്രകാരം 2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 75000രൂപ അനുവദിച്ചിരുന്നു. വീടിന്റെ റിപ്പയർ പ്രവർത്തി 4 മാസം മുമ്പ് പൂർത്തിയാക്കി, പലതവണ വിഇഒയെ സമീപിച്ചെങ്കിലും ഇദ്ദേഹം പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഇതേ തുടർന്ന് സുധീഷ് മലപ്പുറം വിജിലൻസിനെ സമീപിക്കുകയായിരുന്നു. പ്രതി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടിയിലായത്.

പരാതിക്കാരന്റെ അമ്മക്ക് എസ്.സി വീട് പുനരുദ്ധാരണ പദ്ധതിയിൽ എടവണ്ണ ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച എഴുപത്തി അയ്യായിരം രൂപ ലഭിക്കുന്നതിന് ജൂലൈ 26ന് ഇതെ ഉദ്യോഗസ്ഥൻ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്നൽകാൻ താത്പര്യമല്ലാതിരുന്ന സുധീഷ്. 27ന് രാവിലെ മലപ്പുറം വിജിലൻസ് യൂണിറ്റിൽ ഹാജരാകുകയായിരുന്നു.തുടർന്ന് മലപ്പുറം വിജിലന്ഴസ് ഡി.വൈ.എസ്‌പി..എ.രാമചന്ദ്രന്റെ നേത്രത്വത്തിൽ എടവണ്ണ വില്ലേജ് എക്സറ്റൻഷൻ ഓഫീസറെ തന്ത്രപൂര്ഴവ്വം കുടുക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഫിനോഫ്തലിൽ പൊടി പുരട്ടിയ 3000/രൂപയുടെ കറൻസി നോട്ടുകൾ പരാതിക്കാരൻ കൈവശം കൊടുത്തേൽപിച്ച് ആവശ്യമായ നിർദ്ദേശങ്ങളും നൽകി പറഞ്ഞയക്കുകയായിരുന്നു.

കൂടെ ഗസ്റ്റഡ് ഉദ്ദ്യോഗസ്ഥരായ 1) വിമൽ രാജ്. സി(അസിസ്റ്റന്റ് എജൻജിനിയർ പി.ഡബള്യൂ.ഡി ബിൽഡിങ് ഡിവിഷൻ മലപ്പുറം), 2) മുഹമ്മദ്. പി.പി(സ്റ്റേറ്റ് ടാക്സ് ഓഫീസർ, മലപ്പുറം) എന്നിവരും പരാതിക്കാരനും, മലപ്പുറം വിജിലൻസ് യൂണിറ്റിലെ ഇന്ഴസ്പെക്ടറായ ഗംഗാധരൻ എന്നിവരുമൊന്നിച്ച് എടവണ്ണ വില്ലേജ് എക്റ്റൻഷൻ ഓഫീസിലെത്തിയാണ് കൈക്കൂലിക്കാരനെ കയ്യോടെ പിടികൂടിയത്, ഉച്ചയോടുകൂടി വിജിലൻസ് സംഘം എടവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എടവണ്ണ വില്ലേജ് എക്റ്റന്ഴഷന്ഴ ഓഫീസിന് പരിസരത്ത് എത്തിയിരുന്നു. കുറച്ച് സമയത്തിന് ശേഷം പരാതിക്കാരനിൽ നിന്നും 3000രൂപ പ്രതി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ടിരിന്ന വിജിലൻസ് ഡി.വൈ.എസ്‌പി.യും സംഘവും ഉടനെ തന്നെ പ്രതിയെ തടഞ്ഞുവച്ച് ഫിനോഫ്തലിൻ ടെസ്റ്റിന് വിധേയമാക്കുകയും കൈക്കൂലി പണം കണ്ടു കെട്ടുകയും ശേഷം പ്രതിയെ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു,

ഇന്നു റിമാൻഡ് റിപ്പോർട്ട് സഹിതം പ്രതിയെ കോഴിക്കോട് എൻക്വയറി കമ്മീഷണരർ സ്പെഷ്യല്ഴ ജഡ്ജ് (വിജിലന്ഴസ്) കോടതി മുമ്പാകെ ഹാജരാക്കി, ഇത്തരത്തിൽ ഈ വർഷം രണ്ടു പേരെ വിജിലന്ഴസ് പിടികൂടിയിരുന്നു. മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി എ.രാമചന്ദ്രൻ, ഇൻസ്‌പെക്ടർ എം.ഗംഗാധരൻ, സി.വിമൽരാജ്, ജിഎസ്ടി ഓഫിസർ പി.പി.മുഹമ്മദ്, എഎസ്‌ഐമാരായ പി.മോഹൻദാസ്, പി.ശ്രീനിവാസൻ, എസ്.സി.പിഒമാരായ പി.എൻ.മോഹൻ കൃഷ്ണൻ, ടി.ടി.ഹനീഫ, പി.റഫീഖ്, ദിനേശൻ, യു.സമീർ, സെബൂർ, പ്രജിത്ത്, മണികണ്ഠൻ, ജസീർ, കെ.സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP