Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ എറിഞ്ഞ സോഡ കുപ്പി പതിച്ചത് അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിൽ; കെഎസ്‌യു പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ എറിഞ്ഞ സോഡ കുപ്പി പതിച്ചത് അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിൽ; കെഎസ്‌യു പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : പി എസ് സി പരീക്ഷ അഴിമതിയിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരത്തിനിടെ അസിസ്റ്റന്റ് പൊലീസ് പൊലീസ് കമ്മീഷണറുടെ കഴുത്തിൽ സോഡാ കുപ്പി പതിച്ച് പരുക്കേറ്റതിന് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ റിമാന്റിൽ കഴിയുന്ന 5 യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യ ഹർജികൾ തള്ളിയത്. ആറു മുതൽ പതിനൊന്ന് വരെ പ്രതികളായ റിങ്കു (28) , കെ.എഫ്. ഫെബിൻ (32) , നൗഫൽ (26) , ഷാജഹാൻ (21) , ഷോബിൻ (31) , സഫീർ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 307 ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് സെഷൻസ് കോടതിയിൽ മാത്രം വിചാരണ ചെയ്യപ്പെടേണ്ട കേസായതിനാൽ മജിസ്‌ട്രേട്ട് കോടതിക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ അധികാരമില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ മജിസ്‌ട്രേട്ട് എ. അനീസ വ്യക്തമാക്കി.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികൾ ചെയ്തത് ഗൗരവമേറിയ കൃത്യമാണെന്നും മൂന്ന് പൊലീസ് ജീപ്പുകൾക്ക് ഇരുപത്തയ്യായിരം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായും അതിനാൽ ജാമ്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു.അതേ സമയം പരിക്കേറ്റെന്ന് ആരോപിക്കുന്ന അസി. കമ്മീഷണറുടെ ദേഹപരിശോധന നോട്ടോ വൂ ണ്ട് സർട്ടിഫിക്കറ്റോ കേസ് റെക്കോർഡിനൊപ്പം പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP