Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കിഷ്ടം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാൻ; `നിങ്ങൾക്കാകുമ്പോൾ ആരോടും എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ`; ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കണമെന്ന് നടി ഷീല; നടിയുടെ പ്രതികരണം സ്വയം വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ

എനിക്കിഷ്ടം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാൻ; `നിങ്ങൾക്കാകുമ്പോൾ ആരോടും എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ`; ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കണമെന്ന് നടി ഷീല; നടിയുടെ പ്രതികരണം സ്വയം വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; തനിക്ക് വീണ്ടും ഒരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടമെന്ന് മലയാളത്തിന്റെ പ്രിയ നടി ഷീല. പത്രക്കാരാകുമ്പോൾ ആളുകളോട് ഇഷ്ടമുള്ളതൊക്കെ ചോദിക്കാമല്ലോ. എല്ലാവരോടും ചോദിക്കാനാണ് തനിക്കിഷ്ടമെന്നും ഷീല പറഞ്ഞു. തിരുവനന്തപുരം റഷ്യൻ കൾച്ചറൾ സെന്ററിൽ ആരംഭിച്ച ഷീല വരച്ച ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ചിത്രങ്ങൾ വരച്ചത് പ്രദർശനത്തിന് വേണ്ടി ആയിരുന്നില്ല. എന്നാൽ നൂറിലധികം ചിത്രങ്ങൾ വരച്ച ശേഷം സുഹൃത്തുക്കൾ പറഞ്ഞതിനെ തുടർന്നാണ് പ്രദർശനം നടത്തിയത്. ആദ്യ പ്രദർശനത്തിൽ വെച്ചിരുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രദർശനം സംഘടിപ്പിച്ച ബേബി മാത്യു സോമതീരം വാങ്ങി. അന്ന് കിട്ടിയ പണം ചെന്നൈയിൽ ഉണ്ടായ ദുരിത ബാധിതർക്ക് നൽകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്നും ഷീല പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോൽ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.

നടി എന്ന നിലയിൽ മാത്രമല്ല സർവ്വ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷീലയെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ.ബാലൻ പറഞ്ഞു. നടി, ചിത്രകാരി, നിർമ്മാതാവ്, സംവിധായക, യോഗ, എഴുത്തുകാരി, തുടങ്ങി എല്ലാ മേഖലയിലും ഷീലക്ക് തന്റെ സ്ഥാനം ഉറപ്പിക്കാനായി വൈകിയാണെങ്കിലും അവരുടെ കഴിവ് പരിഗണിച്ച് ജെ.സി.ഡാനിയേൽ പുരസ്‌കാരം നൽകാൻ കഴിഞ്ഞതിൽ സർക്കാരിന് സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

വ്യവസായിയും സിനിമാ നിർമ്മാതാവുമായ ബേബി മാത്യു സോമതീരത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. അഭിനയ ജീവിതത്തിലെ തിരക്കിനിടയിൽ തന്നെ സ്വാധീനിച്ച സ്ഥലങ്ങളും, ആചാരങ്ങളും എല്ലാം ഓയിൽ വാട്ടർ കളർ, അക്രിലിക് മാധ്യമങ്ങളിലാണ് ഷീല വരിച്ചിരിക്കുന്നത്. ചടങ്ങിൽ സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ സിബി മലയിൽ, നടൻ ഇന്ദ്രൻസ്, ഷീലയുടെ മകൻ ജോർജ്, ഭാഗ്യലക്ഷ്മി, റഷ്യൻ കൾച്ചറൾ സെന്റർ കോൺസിലേറ്റ് ജനറൽ രതീഷ് നായർ, ബേബി മാത്യു സോമതീരം. തുടങ്ങിയവർ പങ്കെടുത്തു. റഷ്യൻ കൾച്ചറൽ സെന്ററും, സോമാക്രിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചിത്ര പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത് പ്രദർശന 28 ന് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP