Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ പ്രതികൾക്ക് പരീക്ഷ എഴുതാം; നാലും അഞ്ചും പ്രതികളെ പരീക്ഷക്കിരുത്താൻ കോടതി ഉത്തരവ്; അനുമതി നൽകിയത് മതിയായ സുരക്ഷയൊരുക്കി പരീക്ഷ എഴുതിച്ച് തിരികെ എത്തിക്കാൻ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ പ്രതികൾക്ക് പരീക്ഷ എഴുതാം; നാലും അഞ്ചും പ്രതികളെ പരീക്ഷക്കിരുത്താൻ കോടതി ഉത്തരവ്; അനുമതി നൽകിയത് മതിയായ സുരക്ഷയൊരുക്കി പരീക്ഷ എഴുതിച്ച് തിരികെ എത്തിക്കാൻ

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലും അഞ്ചും പ്രതികളായ കിളിമാനൂർ സ്വദേശി അദ്വൈത് മണികണ്ഠൻ , നെയ്യാറ്റിൻകര നിലമേൽ സ്വദേശി ആരോമൽ. എസ്.നായർ എന്നിവരെ പരീക്ഷക്കിരുത്താൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അനീസ ഉത്തരവിട്ടു. ജില്ലാ ജയിൽ സൂപ്രണ്ടിനാണ് കോടതി ഉത്തരവിട്ടത്. ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയുള്ള ഡിഗ്രി പരീക്ഷകൾക്ക് പ്രതികളെ മതിയായ സുരക്ഷയിൽ ജയിലിൽ നിന്നും കോളേജിൽ കൊണ്ടുപോയി തിര്യെജയിലിൽ എത്തിക്കണം.

നാലാം പ്രതിയെ ജൂലൈ ഇരുപത്തിയാറ് , ഇരുപത്തിയൊമ്പത് , ഓഗസ്റ്റ് ഏഴ് , ഒമ്പത് , പതിനാറ് എന്നീ തീയതികളിലും അഞ്ചാം പ്രതിയെ ജൂലൈ ഇരുപത്തിയാറ് , ഇരുപത്തിയൊമ്പത് , ഓഗസ്റ്റ് ഒന്ന് , അഞ്ച് , പന്ത്രണ്ട് എന്നീ തീയതികളിലും ഹാജരാക്കാനാണുത്തരവ്. ഉത്തരവ് പ്രതികളുടെ അഭിഭാഷകന്റെ കൈവശം മുദ്രവെച്ച കവറിൽ ജയിൽ സൂപ്രണ്ടിന് നൽകാനായി കോടതിയിൽ നിന്നും നൽകി.ഈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു .ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു. റിമാന്റിൽ കഴിയുന്ന ഇവരുടെയും എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെയും ജാമ്യ ഹർജികൾ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP