Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഒളിച്ച് കളി; കവിയൂർ പീഡനക്കേസ് പ്രതി ലത നായർക്ക് സിബിഐ കോടതിയുടെ അന്ത്യശാസനം; സെപ്റ്റംബർ 17ന് ഹാജരാകാൻ ഉത്തരവ്

തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഒളിച്ച് കളി; കവിയൂർ പീഡനക്കേസ് പ്രതി ലത നായർക്ക് സിബിഐ കോടതിയുടെ അന്ത്യശാസനം; സെപ്റ്റംബർ 17ന് ഹാജരാകാൻ ഉത്തരവ്

അഡ്വ. പി. നാഗരാജ്

തിരുവനതപുരം: കവിയൂർ പീഡനക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത പ്രതി ലതാനായർക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ രൂക്ഷ വിമർശനം. 2018 ഡിസംബർ 17 മുതൽ 7 തവണ കേസ് വച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതിയെ രൂക്ഷമായി വിമർശിച്ച ജഡ്ജി സനിൽകുമാർ സെപ്റ്റംബർ 17ന് ഹാജരാകാൻ പ്രതിക്ക് അന്ത്യ ശാസനം നൽകി. അതേ സമയം ലതാനായർക്കല്ലാതെ മറ്റാർക്കും അഞ്ചംഗ നമ്പൂതിരി കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ പങ്കില്ലായെന്ന് കാട്ടി സി ബി ഐ സമർപ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോർട്ട് സ്വീകരിക്കണമെന്നും ക്രൈം നന്ദകുമാർ സമർപ്പിച്ച സ്വകാര്യ അന്യായം തള്ളണമെന്നും ആവശ്യപ്പെട്ട് സി ബി ഐ രേഖാമൂലം ആക്ഷേപം സമർപ്പിച്ചു. കേസ് വിചാരണ താമസം വിനാ ആരംഭിക്കണമെന്നും സി ബി ഐ കോടതിയിൽ ബോധിപ്പിച്ചു.

2017 ജൂലൈ 6 ലെ ഫോറൻസിക് റിപ്പോർട്ട് , 2017 ഒക്ടോബർ 14 , നവംബർ 1 എന്നീ തീയതികളിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൾ , 2017 ഡിസംബർ ഒന്നിലെ സെന്റർ ഫോർ ഡി എൻ എ ഫിംഗർ പ്രിന്റ് ആൻഡ് ഡയഗ് നോസ്റ്റിക്‌സ് സ്ഥാപത്തിന്റേ റിപ്പോർട്ട് , 2017 ഓഗസ്റ്റ് 31 ന് ചെന്നെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് സിബിഐ അയച്ച കത്ത് എന്നീ രേഖകൾ ആക്ഷേപത്തോടൊപ്പം പരിഗണന്നിക്കണമെന്നും സി ബി ഐ പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു.

Stories you may Like

2004 സെപ്റ്റംബർ 28നാണ് പത്തനംതിട്ട ചുമത്ര ശ്രീവല്ലഭ ക്ഷേത്ര പൂജാരി , ഭാര്യ , പ്രായ പൂർത്തിയാകാത്ത മകൾ, മകൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിരൂർ പീഡനക്കേസിലെ പ്രതി ലതാ നായരെ മാത്രമാണ് കവിയൂർ പീഡന കേസിൽ സിബിഐ പ്രതി ചേർത്തിട്ടുള്ളത്. ആത്മ ഹത്യാ പ്രേരണാക്കുറ്റം മാത്രമാണ് ലതാ നായർക്ക് മേൽ സി ബി ഐ ചുമത്തിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP