Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താൻ ഇടത് എംഎൽഎമാർ നശിപ്പിച്ചതിൽ വിദേശ നിർമ്മിത മൈക്കുകളും; നിയമസഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത കേസ് പിൻവലിക്കണമെന്ന് സർക്കാർ; സെപ്റ്റംബർ 2 ന് സർക്കാർ വാദം ബോധിപ്പിക്കാൻ കോടതി; പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് കേരളത്തിലെന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ച സംഭവം

മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താൻ ഇടത് എംഎൽഎമാർ നശിപ്പിച്ചതിൽ വിദേശ നിർമ്മിത മൈക്കുകളും; നിയമസഭയിൽ  ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ  സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത കേസ് പിൻവലിക്കണമെന്ന് സർക്കാർ; സെപ്റ്റംബർ 2 ന്  സർക്കാർ വാദം ബോധിപ്പിക്കാൻ കോടതി; പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് കേരളത്തിലെന്താണ് നടക്കുന്നതെന്ന് സുപ്രീം  കോടതി ചോദിച്ച സംഭവം

അഡ്വ. പി. നാഗരാജ്

തിരുവനനന്തപുരം: നിയമ സഭയിൽ വി.ശിവൻകുട്ടിയടക്കമുള്ള സിപിഎം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ അപേക്ഷ സമർപ്പിച്ചു. ഹർജിയിൽ സെപ്റ്റംബർ 2 ന് വിശദമായ വാദം ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകയായ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബീനയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്ക് ഉത്തരവിട്ടു. ഹർജി അടിയന്തിരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കേസ് മാറ്റി വച്ചത്.2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , നിലവിൽ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , വി.ശിവൻകുട്ടി , നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ.

മുൻ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്. കേസ് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യൽ കോടതിയിലേക്ക് 2018 ഏപ്രിൽ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാൽ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാൻ തുടർന്ന് തീരുമാനമുണ്ടായതിനെ തുടർന്നാണ് കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP