Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണൽ മാഫിയക്ക് സഹായം നൽകുന്നത് 2016 മുതൽ; മാരകായുധങ്ങൾ ഉപോഗിച്ചുള്ളത് ഗർഭിണിയെ വിരട്ടിയത് ഉൾപ്പടെ അഞ്ച് കേസുകൾ; ശിവരഞ്ജിത്തിനേയും കൂട്ടുപ്രതികളേയും ഹാജരാക്കാൻ കോടതി ഉത്തരവ്

മണൽ മാഫിയക്ക് സഹായം നൽകുന്നത് 2016 മുതൽ; മാരകായുധങ്ങൾ ഉപോഗിച്ചുള്ളത് ഗർഭിണിയെ വിരട്ടിയത് ഉൾപ്പടെ അഞ്ച് കേസുകൾ; ശിവരഞ്ജിത്തിനേയും കൂട്ടുപ്രതികളേയും ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ. പി. നാഗരാജ്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശംഭു എന്ന ശിവരഞ്ജിത്തിനെ , മാരകായുധങ്ങൾ ധരിച്ചുള്ള 5 ആക്രമണക്കേസുകളിൽ , കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അഞ്ച് കേസുകളിലും തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി പ്രതിപ്പട്ടികയിലുള്ള ശിവരഞ്ജിത്തടക്കമുള്ള ഗുണ്ടാസംഘങ്ങളെ ഓഗസ്റ്റ് 14 ന് ഹാജരാക്കാൻ ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടത്.

അഞ്ചിൽ മൂന്ന് ആക്രമണ കേസുകളിൽ ഡി വൈ എഫ് ഐ ചാല ബ്ലോക്ക് സെക്രട്ടറി ചായക്കട ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണിയുടെ സഹോദരൻ കൊച്ചുണ്ണി എന്ന രാജേഷ് കൂട്ടുപ്രതിയാണ്. ഇവയിൽ ഒരു കേസ് ഗർഭിണിയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസാണ്.ശിവരഞ്ജിത്ത് , കൊച്ചുണ്ണി എന്ന രാജേഷ് , കോഴി ഉണ്ണി എന്ന ഉണ്ണി , വലിയ ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ , ആദർശ് ഖാൻ , സുബ്രഹ്മണ്യൻ , മോഹൻ , ജയദേവ് , സിദ്ധാർത്ഥ് , അയ്യപ്പദാസ് , ശംഭു എന്ന അഖിൽരാജ് , അമൻ , മിഥുൻ ഷാജി , അമൽ , വിനോദ് , രതീഷ് മോഹൻ , പൊക്കിൾ ഭായി എന്ന അനീഷ് കുമാർ , സഹദേവൻ , വിക്രമൻ , ഇളയവൻ എന്ന അഖിൽ , ഇജാസ് , ജിയാസ് , റിയാസ് എന്നിവരാണ് 2016 മുതൽ 2018 വരെ നടന്ന ആക്രമണക്കേസിലെ പ്രതികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP