Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശാഭിമാനി പറഞ്ഞതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രം; സിപിഎം എന്നും സാജന്റെ കുടുംബത്തിനൊപ്പം; കൺവെൻഷൻ സെന്റർ വിഷയം സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും ആയുധമാക്കി; ആന്തൂർ വിഷയത്തെ പാർട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനി പറഞ്ഞതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രം; സിപിഎം എന്നും സാജന്റെ കുടുംബത്തിനൊപ്പം; കൺവെൻഷൻ സെന്റർ വിഷയം സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും ആയുധമാക്കി; ആന്തൂർ വിഷയത്തെ പാർട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂർ പ്രശ്നത്തിൽ സിപിഎമ്മിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആന്തൂർ വിഷയം ആദ്യമായി ചർച്ചക്കെടുത്ത പാർട്ടി. ജില്ലാ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്തൂർ വിഷയം ഉപയോഗിച്ച് പാർട്ടിയെ തകർക്കാനാണ് കോൺഗ്രസ്സിന്റേയും ബിജെപി.യുടേയും ശ്രമം. സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാർട്ടി. ദേശാഭിമാനി നൽകിയ വാർത്തയുടെ ഉത്തരവാദിത്വം അവർക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു.

ആ കള്ള പ്രചാരവേല നേരിടാൻ പാർട്ടി ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ആന്തൂർപ്രശ്നത്തിൽ പാർട്ടിക്കകത്തെ തർക്കംതീർക്കാൻ ലക്ഷ്യമിട്ടാണ് ജില്ലാ കമ്മറ്റി ചേർന്നത്.നേരത്തേ നടക്കേണ്ടിയിരുന്ന യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പങ്കെടുക്കാൻ കഴിയാത്തതിനാൽ മാറ്റുകയായിരുന്നു.പാർട്ടിയുടെ ശക്തികേന്ദ്രമായ ആന്തൂരിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കടന്നുകയറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂന്നിയാണ് ചർച്ച മുന്നോട്ടു നീങ്ങിയത്.

ആന്തൂർ വിഷയത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് ആദ്യമെടുത്ത നിലപാടിലുള്ള വീഴ്ച സംസ്ഥാന സെക്രട്ടറി റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ആന്തൂർ നഗരസഭയ്ക്ക് പാളിച്ച പറ്റിയെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ നിഗമനം. മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും ഇപ്പോഴത്തെ സെക്രട്ടറി എം വി ജയരാജനും അതു പൊതുവേദിയിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ, നഗരസഭയ്ക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും നിർമ്മാണത്തിൽ പരിഹരിക്കേണ്ടതായി ചില ന്യൂനതകളുണ്ടായിരുന്നുവെന്നുമുള്ള സംസ്ഥാന സമിതി റിപ്പോർട്ട് ജില്ലാ കമ്മറ്റിയിൽ അവതരിപ്പിച്ചു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം നടത്തി.

റിപ്പോർട്ട് അംഗീകരിക്കാൻ ഈ സാഹചര്യത്തിൽ ജില്ലാനേതൃത്വം നിർബന്ധിതമായി. വിഷയത്തിൽ വീണ്ടും വിവാദത്തിലേർപ്പെടുകയോ എതിരാളികൾക്ക് അതുവഴി രാഷ്ട്രീയ ആയുധം നൽകുകയോ ചെയ്യരുതെന്ന് ജില്ലാ കമ്മറ്റികീഴ്ഘടകങ്ങൾക്ക് കർശന നിർദ്ദേശം നൽകും. ജില്ലാ കമ്മിറ്റിയോഗത്തിന് മുൻപ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ ജില്ലാ കമ്മിറ്റിക്കു മുമ്പാകെ സമർപ്പിച്ചാണ് ചർച്ചകൾ നടന്നത്. .ആന്തൂർ വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വവും കണ്ണൂർ ജില്ലാ ഘടകവും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP