Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചേരി ബേബി വധം: ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ സഹോദരൻ; സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രതിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിൽ നീങ്ങുന്നുവെന്നും ബന്ധുക്കൾക്ക് സംശയം

അഞ്ചേരി ബേബി വധം: ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ സഹോദരൻ; സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രതിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിൽ നീങ്ങുന്നുവെന്നും ബന്ധുക്കൾക്ക് സംശയം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; മന്ത്രി എം എം മണി പ്രതിയായ വൺ ,ടു, ത്രി പ്രയോഗവുമായി ബന്ധപ്പെട്ട കേസ്സിൽ തന്റെ ഭാഗം കൂടികേൾക്കണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരൻ അഡ്വ.എ പി ജോർജ്ജ് നാളെ അഡ്വ.ബി എ ആളൂർ മുഖേന ഹൈക്കോടതിയിയെ സമീപിക്കും.നിലവിലെ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രതിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിൽ നീങ്ങുതായി സംശയിക്കുന്നെന്നും അതിനാൽ മറ്റൊരു അഭിഭാഷകനെക്കൂടി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബേബയുടെ ഇളയ സഹോദരൻ ബെന്നി അഞ്ചേരി ഹർജി ഫയൽ ചെയ്തിരുന്നു.

കഴിഞ്ഞ യൂ ഡി എഫ് സർക്കാർ സ്പെഷ്യൽ പ്രൊസിക്യൂട്ടറായി നിയമിച്ചിരുന്ന സിബി ചേനപ്പാടിയെ എൽ ഡി എഫ് സർക്കാർ മാറ്റിയുന്നു.ഇതേത്തുടർന്നാണ് മരണപ്പെട്ട ബേബിയുടെ സഹോദന്മാർ കേസ്സിലെ വിവിധവശങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കേസ്സ് നടപടികൾ പുരോഗമയിക്കവേ പ്രതി സ്ഥാനത്തുണ്ടായിരുന്ന എം ദാമോദരൻ മരണപ്പെട്ടിരുന്നു.പിന്നാലെ ദാമോദരനെ കേസ്സിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും കോടതിയെ സമീപിച്ചിരുന്നു.

കേസ്സിൽ നിന്നും നീക്കിയ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട നേരത്തെ അഡ്വ. എ പി ജോർജ്ജ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാണെന്നായിരുന്നു ഹർജിയിലെ ആരോപണം.എന്നാൽ ഇതിനെതിരെ സർക്കാർ അപ്പീൽ ഇപ്പോൾ അപ്പീൽ നൽകിയിരിക്കുകയാണ്.

ദാമോദരനെ കുറ്റവിമുക്തമനാക്കണമെന്ന ഹർജി പരിഗണയ്ക്കെത്തിയതോടെ സംഭവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ഹർജികളും ഒരുമിച്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നെന്നും ഇതിനൊപ്പം തന്നെ തന്റെ ഹർജിയും കോടതിയുടെ പരിഗണനയ്ക്കുമെന്നാണ് പ്രതീക്ഷിയ്.ക്കുന്നതെന്നും അഡ്വ. എ പി ജോർജ്ജ് മറുനാടനോട് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13 നാണ് കൊല്ലപ്പെട്ടത്.സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മെയ്‌ 25-ന് നടത്തിയ പ്രസംഗത്തിലാണ് വൺ ,ടൂ ത്രി പരാമർശം ഉണ്ടായത്.തുടർന്ന് അഞ്ചേരി കൊലക്കേസ്സ് പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിടികയായിരുന്നു. ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP