Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർക്കടകമാസ പൂജകൾക്ക് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു; നിറപുത്തരി ഓഗസ്റ്റ് ഏഴിന്; അയ്യപ്പഭക്തരുടെ സ്വകാര്യ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനം

കർക്കടകമാസ പൂജകൾക്ക് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു; നിറപുത്തരി ഓഗസ്റ്റ് ഏഴിന്; അയ്യപ്പഭക്തരുടെ സ്വകാര്യ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനം

മറുനാടൻ മലയാളി ബ്യൂറോ

കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ആണ് ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചത്.ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്‌നി തെളിച്ചതോടെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തർ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി.

നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കുന്ന ക്ഷേത്രനട കർക്കടകം ഒന്നായ 17.7.19 ന് രാവിലെ 5.30 ന് തുറന്ന് നിർമ്മാല്യ ദർശനം.തുടർന്ന് അഭിഷേകം. ശേഷം നെയ്യഭിഷേകം.5.45 ന് മഹാഗണപതി ഹോമം. തുടർന്ന് പതിവ് പൂജകൾ നടക്കും. നട തുറക്കുന്ന 17.7.19 മുതൽ 21.7.19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.7.8.19 ന് നടക്കുന്ന നിറപുത്തരി പൂജയ്ക്കായി 6 .8.19 ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP