Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ കടന്ന് കയറി കയ്യേറ്റ ശ്രമം; അഭിഭാഷകൻ കെകെ മോഹൻദാസിന് ജാമ്യം

ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ കടന്ന് കയറി കയ്യേറ്റ ശ്രമം; അഭിഭാഷകൻ കെകെ മോഹൻദാസിന് ജാമ്യം

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം : ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ അതിക്രമിച്ച് കടന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ അഭിഭാഷകന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നൽകി. പതിനയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. പേരൂർക്കട സ്വദേശിയായ അഭിഭാഷകൻ കെ.കെ. മോഹൻദാസാണ് കൈയേറ്റ കേസിലെ പ്രതി.

കേരള ലോകയുക്ത രജിസ്ട്രാറും ജില്ലാ ജഡ്ജിയുമായ ജി. അനിൽ കുമാറിന്റെ പരാതിയിലാണ് കേസ്.2018 ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രജിസ്ട്രാറുടെ ചേംബറിലേക്ക് അനുവാദം കൂടാതെ പ്രവേശിച്ച അഭിഭാഷകന്റെ പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് ഓഫീസിലെ ഫയലുകൾ എടുത്തെറിയുകയും രജിസ്ട്രാറുടെ കൈയിലിരുന്ന പേനയും ഫയൽ ബോർഡും തട്ടിക്കളയുകയും ഔദ്യോഗിക കർത്തവൃത്തിൽ നിന്ന് പിന്തിരിയുവാൻ വേണ്ടി ബലപ്രയോഗം നടത്തിയെന്നുമാണ് കേസ്. കേസ് കാര്യങ്ങൾ തുറന്ന കോടതിയിൽ ബോധിപ്പിച്ചാൽ മതിയെന്നും ചേംബർ പ്രാക്ടീസ് വേണ്ടെന്നും ജഡ്ജി പറഞ്ഞതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്.

മ്യുസിയം പൊലീസാണ് കേസന്വേഷിച്ച് അഭിഭാഷകനെതിരെ കുറ്റപത്രം സമർപ്പിച്ചത് . ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 451 ( ഔദ്യേഗിക മുറിയിൽ അതിക്രമിച്ചു കട്ടക്കൽ ) , 353 (ഒദ്യോഗിക കർത്തവ്യത്തിൽ നിന്ന് പിന്തിരിയുവാൻ വേണ്ടിയുള്ള കുറ്റകര മായ ബലപ്രയോഗം ) എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ ചുമത്തിയുള്ളതാണ് കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP