Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം യൂത്ത് ലീഗിൽ മെമ്പർഷിപ്പ് വിവാദം; പാണക്കാട് മുനവ്വറലി തങ്ങളെ ഒഴിവാക്കാൻ നീക്കം; യൂത്ത് ലീഗിൽ പോരിന് രണ്ട് ചേരികളും സജീവം; കെ.ടി.ജലീൽ വിരുദ്ധ സമരം കൊണ്ട് പാർട്ടി നാണംകെട്ടെന്ന് പ്രവർത്തകരും

മുസ്ലിം യൂത്ത് ലീഗിൽ മെമ്പർഷിപ്പ് വിവാദം; പാണക്കാട് മുനവ്വറലി തങ്ങളെ ഒഴിവാക്കാൻ നീക്കം; യൂത്ത് ലീഗിൽ പോരിന് രണ്ട് ചേരികളും സജീവം; കെ.ടി.ജലീൽ വിരുദ്ധ സമരം കൊണ്ട് പാർട്ടി നാണംകെട്ടെന്ന് പ്രവർത്തകരും

ടി.പി.ഹബീബ്

കോഴിക്കോട്:തിരക്കിട്ട് ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള നീക്കത്തെ ചൊല്ലി യൂത്ത് ലീഗിൽ വിവാദം മുറുകുന്നു.ചില മുസ്ലിം ലീഗ് നേതാക്കളും രഹസ്യമായി യൂത്ത് ലീഗ് നേതാക്കൾക്ക് പിന്തുണയുമായി എത്തിയതോടെ ഭിന്നിപ്പ് മറ നീക്കി പുറത്ത് വരികയാണ്.മന്ത്രി കെ.ടി.ജലീലിനെതിരായ ഹർജി പിൻവലിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തീരുമാനച്ചതും പാർട്ടി വേദികളിലൽ ചൂടേറിയ ചർച്ചയാണ്.പാർട്ടിയോട് ആലോചിക്കാതെ ആരംഭിച്ച സമരവും നിയമ പോരാട്ടവും പാർട്ടിയെ അറിയിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചത് പാർട്ടി ഭാരവാഹികൾക്കിടയിൽ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പാണക്കാട് മുനവ്വറലി തങ്ങൾ പ്രസിഡണ്ടും പി.കെ.ഫിറോസ് ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിലുള്ളത്.മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധിയെങ്കിലും തിരക്കിട്ട് മെമ്പർഷിപ്പ് വിതരണം ആരംഭിച്ചതാണ് വിവാദങ്ങൾക്കിടയാക്കുന്നത്.യാതൊരു വിധത്തിലുള്ള മുന്നരൊക്കവുമില്ലാതെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആറംഭിച്ചത്.കഴിഞ്ഞ തവണ ശാഖാ തലത്തിൽ പ്രത്യേക യോഗം വിളിച്ച് കൂട്ടിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത്.എന്നാൽ ഇപ്രാവിശ്യം മെമ്പർഷിപ്പ് അടിച്ച് കൊടുത്ത് പെട്ടെന്ന് മെമ്പർഷിപ്പ് വിതരണം പൂർത്തിയാക്കണമെന്ന നിർദേശമാണ് താഴെ തട്ടിലേക്ക് നൽകിയത്.

ധ്യതിയിൽ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചതിന് പിന്നിൽ യൂത്ത് ലീഗിലെ ചില നേതാക്കൾ ക്യത്യമായ അജണ്ട തീരുമാനിച്ചതായാണ് എതിർവിഭാഗത്തിന്റെ വിശദീകരണം.ലീഗിലും സമുദായത്തിലും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾക്കുള്ള ഗ്ലാമർ ഇഷ്ടപ്പെടാത്ത ചില ലീഗ് നേതാക്കളാണ് തിരക്കിട്ട് മെമ്പർഷിപ്പ് പ്രവർത്തത്തിന് ചുക്കാൻ പിടിക്കുന്നത്.മുനവ്വറി തങ്ങളെ മാറ്റി നിലവിലുള്ള സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ പ്രസിഡണ്ടാക്കണമെന്ന ചിന്തയാണ് ഒരു വിഭാഗത്തിൽ സജീമായി നടക്കുന്നത്.ഫിറോസിന്റെ നല്ല പ്രകടനവും നിലപാടുമാണ് യൂത്ത് ലീഗിൽ നടക്കുന്നതെന്ന് ഫിറോസ് അനുകൂലികൾ പറയുന്നു.

എന്നാൽ ഫിറോസിനെ പ്രസിഡണ്ട് ആക്കുന്നതിനെതിരെ മറു വിഭാഗം ശക്തമായി രംഗത്തുണ്ട്.കെ.ടി.ജലീന്റെ രാജി ആവിശ്യപ്പെട്ട് പി.കെ.ഫിറോസിന്റെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ സമരങ്ങൾ ക്ലച്ച് പിടിക്കാതെ പോയതാണ് അണികളുടെ വികാര രോഷത്തിന് പിന്നിലെ പ്രധാന കാരണം.കെ.ടി.ജലീൽ വിഷയത്തിൽ ഇരുപതോളം തവണ പത്രസമ്മേളനം നടത്തി ജോർ തെളിയിച്ച ഫിറോസ് ഹൈക്കോടതി പരാമർശമ വന്നതോടെ മല എലിയെ പ്രസവിച്ച പോലെ മാനം കെട്ടതായി പ്രവർത്തകർ ആരോപിക്കുന്നു.ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകർക്ക് കേസ് സമ്മാനിച്ചത് മാത്രമാണ് ജലീൽ സമരത്തിന്റെ ഫലമെന്ന് ഒരു വിഭാഗം നേതാക്കളും പറയുന്നു.കേസിൽ അകപ്പെട്ട പ്രവർത്തകരെ തിരിഞ്ഞ് നോക്കാൻ പോലും നേതാക്കൾക്ക് സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്.

നേരത്തെ പി.എം.സാദിഖലി പ്രസിഡണ്ടും സി.കെ.സുബൈർ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി ഏകദേശം അഞ്ച് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ആ കാലയളവിൽ അഞ്ച് ഉപതിരഞ്ഞെടുപ്പും ലോകസഭാ തിരഞ്ഞെടുക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം നടത്തിയതിന് ശേഷമാണ് പുതിയ യൂത്ത് ലീഗ് കമ്മിറ്റി നിലവിൽ വന്നത്.പുതിയ കമ്മിറ്റി ക്യത്യം മൂന്ന് വർഷമായാൽ നിലവിലുള്ള യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് തങ്ങൾ പി.കെ.ഫിറോസ് എന്നിവർ ഔട്ട് ആകുമെന്ന കാര്യം തീർച്ചയാണ്.എന്നാൽ പാണക്കാട് തങ്ങളെ വെട്ടി ഫിറോസിനെ ലിഫ്റ്റ് ചെയ്യാനുള്ള നീക്കമാണ് സക്രിയമായി നടക്കുന്നത്.എന്നാൽ അടുത്ത തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുനവ്വറലി തങ്ങൾ വരുമോയെന്ന കാര്യത്തിൽ പാണക്കാട് തങ്ങളും മനസ്സ് തുറന്നിട്ടില്ല.അതുകൊണ്ട് തന്നെ തങ്ങൾ നിലപാട് പറയാത്തത് മൂലം ലീഗ് നേതാക്കളിൽ ചിലർ നടത്തുന്ന ചരട് വലി അതീവ രഹസ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP