Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത ബ്രസീൽ ആരാധകനായ പുതുമണവാളൻ വധുവിന്റെ വീട്ടിലെത്തിയത് അർജന്റീനയുടെ ജേഴ്‌സി അണിഞ്ഞ്; പുതുമാരനെ അണിയിച്ചൊരുക്കിയത് സുഹൃത്തുക്കളായ അർജന്റീന ആരാധകർ; ജലീലിനെ അർജന്റീന ജഴ്‌സിയിൽ കണ്ട് ഞെട്ടി നാട്ടുകാർ; മലപ്പുറത്തെ ഫുട്ബോൾ ഭ്രാന്തുകൾ ഇങ്ങനെയും

കടുത്ത ബ്രസീൽ ആരാധകനായ പുതുമണവാളൻ വധുവിന്റെ വീട്ടിലെത്തിയത് അർജന്റീനയുടെ ജേഴ്‌സി അണിഞ്ഞ്; പുതുമാരനെ അണിയിച്ചൊരുക്കിയത് സുഹൃത്തുക്കളായ അർജന്റീന ആരാധകർ; ജലീലിനെ അർജന്റീന ജഴ്‌സിയിൽ കണ്ട് ഞെട്ടി നാട്ടുകാർ; മലപ്പുറത്തെ ഫുട്ബോൾ ഭ്രാന്തുകൾ ഇങ്ങനെയും

ജംഷാദ് മലപ്പുറം

മലപ്പുറം: കടുത്ത ബ്രസീൽ ആരാധകനായ പുതുമണവാളൻ വധുവിന്റെ വീട്ടിലെത്തിയത് അർജന്റീനയുടെ ജേഴ്‌സിയും അണിഞ്ഞ്, അർജന്റീന ആരാധകരായ മണവാളന്റെ സുഹൃത്തുക്കളാണ് അർജന്റീന ജേഴ്‌സി അണിയിപ്പിച്ചു കൊണ്ട് മണവാളനെ ഒരുക്കിയത്. കോട്ടക്കൽ കാവതികളം വടക്കേതിൽ ജലീലിനെ മണവാട്ടിയുടെ വീട്ടിലേക്ക് ആനയിച്ചതും ജലീലിനോടൊപ്പംതന്നെ അർജന്റീനയുടെജേഴ്സി അണിഞ്ഞ സുഹൃത്തുക്കളാണ്. ആദ്യമൊന്ന് അന്താളിച്ചെങ്കിലും വരനേയും കൂട്ടരേയും സ്വീകരിച്ച് മണവാട്ടിയുടെ വീട്ടുകാരും, മലപ്പുറത്തെ ഫുട്ബോൾ ആരാധാനയുടെ മറ്റൊരു പതിപ്പുകൂടിയാണ് ഇന്നലെ കോട്ടയ്ക്കലിൽ അരങ്ങേറിയത്.

പിന്നീട് മണവാളൻ ജേഴ്സി മാറ്റി കോട്ടുമിട്ട് അർജന്റീന ജേഴ്സി അണിഞ്ഞ സുഹൃത്തുക്കൾക്കൊപ്പം മണവാട്ടിയോടൊപ്പം ഫോട്ടോകളെടുക്കുകയും ചെയ്തു. ജലീൽ ബ്രസീൽ ആരാധകനാണെങ്കിലും ഇന്നലെ കല്യാണത്തിന് പുതിയാപ്ല ആയപ്പോൾ അർജന്റീനയുടെ ജേഴ്‌സി അണിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമല്ല, കല്യാണ ദിവസം പുതുമാരൻ ഡ്രസ്സിങ്ങിനിടയിലാണ് അർജന്റീനയുടെ ആരാധകരായ ജലീലിന്റെ സുഹൃത്തുക്കൾജലീലിനെ അർജന്റീന ജേഴ്‌സി അണിയിപ്പിച്ചു കൊണ്ട് മണവാട്ടിയുടെ വീട്ടിലേക്ക് ആനയിച്ചത്

വധുവും കൂട്ടരും വരനെയും സംഘത്തെയും കാത്തു നിൽക്കുന്നതിനിടയിൽ മോട്ടോർ ബെക്കിൽ ഒരു സംഘം വന്നിറങ്ങി അർജെന്റിനയുടെ ജേഴ്‌സി അണിഞ്ഞ കുറെ ആളുകളെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും വധുവിന്റെ വീട്ടുകാർ അർജെന്റിന ജേഴ്‌സി അണിഞ്ഞു വന്ന വരനെയും സംഘത്തെയും പന്തലിലേക്ക് സ്വാഗതം ചെയ്തു ഇനിയും ഉണ്ടാവും കോപ്പ പടിയിറങ്ങി കഴിഞ്ഞാലും മലപ്പുറത്തും പരിസരത്തും കഴിഞ്ഞ ദിവസം അർജെന്റിന ബ്രസീലിനോട് തോറ്റതിന് പ്രതികാരം ആയിട്ടാണ് അർജെന്റിന ആരാധകർ ഇത് ചെയ്തത്. ജലീൽ വളരെ ചെറുപ്പം മുതൽ തന്നെ ബ്രസീൽ ആരാധകൻ ആണ് പെലെയുടെയുടെയും റൊണാൾഡോയുടെയും.

നെയ്മറിന്റെയും നാട്ടിൽ ജീവിതവും ഫുട്ബോളും രണ്ടല്ല അത് പോലെ തന്നെയാണ് ജലീലിന് ബ്രസീൽ ടീം ഫുട്‌ബോളിലെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാർക്ക് പണ്ടുമുതലെ ഫുട്‌ബോൾ ആവേശത്തോടൊപ്പം വികാരവുമാണ്. കേരളത്തിൽമാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽവരെ ഫുട്‌ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഇവിടങ്ങളിൽ മലപ്പുറത്തുകാരുടെ വലിയൊരു പട തന്നെയുണ്ടാകാറുണ്ട്. ഈആവേശം ഇതുവരെ ഒട്ടും ചോർന്നിട്ടില്ലെന്ന് മാത്രമാണു ന്യൂജനറേഷന്റെ ഫുട്‌ബോൾ ആവേശങ്ങൾ ഫുട്‌ബോൾ ഭ്രാന്തായിവരെ ചിത്രീകരിക്കപ്പെടുകയാണ്. എന്നാൽ മറ്റുള്ളവർ ഫുട്‌ബോൾ ഭ്രാന്താണെന്നു പറഞ്ഞു ഇവരെ കളിയാക്കുമെങ്കിലും ഇവിടുത്തെ ഫുട്‌ബോൾ പ്രേമികൾക്കിതൊന്നും ഭ്രാന്തല്ല, ആവേശവും ഫുട്‌ബോൾ കമ്പവും മാത്രമാണ്.

ആരാധന മൂത്ത് ഗൾഫിലെ ജോലി കളഞ്ഞ് ലോകക്കപ്പ് കാണാനെത്തിയതും മലപ്പുറത്താണ്. അവന് ഫുട്‌ബോൾ ഭ്രാന്താണ്, അല്ലാതെ എന്താണ് ജോലി കളഞ്ഞ് കളികണാൻ വന്നിരിക്കുന്നു, നാട്ടുകാരും വീട്ടുകാരും മലപ്പുറം കോട്ടക്കൽ കാവതികളം സ്വദേശി പാറപ്പുറം നാസറിനെ കുറിച്ചുപറയഞ്ഞിരുന്നത് ഇങ്ങിനെയാണ്. നിലവിൽ വിവാഹത്തിന് ബ്രസീൽ ജേഴ്സി അണിഞ്ഞതും ഇതെ കാവതക്കുളത്ത് തന്നെയാണ്. സൗദിയിലെ തന്റെ ജോലി കളഞ്ഞാണ് കഴിഞ്ഞ ലോകക്കപ്പ്ഫുട്ബോൾ കാണാനായി നാസർ നാട്ടിലെത്തിയത്. കടുത്ത അറജന്റീനയുടെയും മെസിയുടെയും ആരധകനായ നാസർ സൗദിയിൽ ആകുമ്പോൾ തന്റെ ഇഷ്ട ടീമിന്റെ കളി കാണാൻ വേണ്ടി അറബിയോട് ലീവ് ചോദിച്ചപ്പോൾ ലീവ് തരില്ല എന്ന് പറഞ്ഞപ്പോൾ വിസ ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അർജന്റീനയെ കുറിച്ച് എന്ത് തന്നെ ചോദിച്ചാലും അർജന്റീനക്കാർക്ക് പോലും അറിയാത്തത് നാസറിന് അറിയാമെന്നാണു നാട്ടുകാർവരെ പറയുന്നത്.

ബാറ്റിസ്റ്റിയൂട്ട, മറഡോണ, ഗോയ്‌ക്കേസിയ, മെസി എന്നിവരാണ് ഇഷ്ട താരങ്ങൾ. നാസർ ജനിച്ച ശേഷം അർജന്റീന ലോകക്കപ്പ് നേടിയിട്ടില്ലെങ്കിലും 1978ലേയും 1986ലേയും അർജന്റീനയുടെ എല്ലാ കളികളും വിഡിയോ കാസറ്റിൽ റക്കോർഡ് ചെയ്ത് സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് അതെല്ലാം മെമ്മറിയിലേക്ക് മാറ്റി. മികച്ച ഫുട്‌ബോൾ കളിക്കാരനും കൂടിയാണ് നാസർ. ജിദ്ദയിലും നാട്ടിലും അറിയപ്പെടുന്ന കളികാരനാണ്. തന്റെ ഇഷ്ട ടീമായ അർജന്റീന ദുർബലരായ ഐസ്ലാൻഡിനെതിരെ നല്ലൊരു മത്സരം കാഴ്‌ച്ച വെച്ചില്ല.മെസിക്കും വേണ്ടത്ര തിളങ്ങാനായില്ല. എങ്കിലും പ്രതീക്ഷയോടെ തിരിച്ചു വരും എന്നാണ് നാസർ പറയുന്നത്. 1986ലം ലോകക്കപ്പിൽ അറജന്റീനയുടെ ആദ്യ മത്സരവും സമനിലയിലായിരുന്ന തുടക്കും. അതുപോലെ ഇക്കുറിയും അർജന്റീന കപ്പു നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. നാസർ ലോകക്കപ്പ് കഴിഞ്ഞ ശേഷം പ്രവാസ ജീവിതം വേണോ അതോ തന്റെ പഴയ തൊഴിലായ ഓട്ടോറിക്ഷ ഓടിക്കുന്ന ജോലി വേണമോ എന്ന് തീരുമാനിക്കും.

ഇതല്ല ഇതിലും വലിയ രസം ലോകകപ്പ് കാണാനായി ജോലിവേണ്ടെന്നുവെച്ച് നാട്ടിലെത്തിയ നാസറിന് ഖത്തറിൽ ജോലിവാഗ്ദാനം ചെയ്ത് മറ്റൊരു അർജന്റീനിയുടെ ആരാധാകനും രംഗത്തുവന്നു. കളികാണാൻവേണ്ടി മാത്രം സൗദിയിലെ ജോലിവേണ്ടെന്നുവെച്ച വിവരം അറിഞ്ഞതിനെ തുടർന്നാണു മറ്റൊരു പ്രവാസി ജോലി വാഗ്ദാനംചെയ്ത് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ മലപ്പുറം സ്വദേശി റഹൂഫാണ് തന്റെ സ്വന്തംകടയിലേക്ക് ജോലിചെയ്യാൻ നാസറിനെ ക്ഷണിച്ചത്. ലോകകപ്പ് ഫുട്‌ബോൾ കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നാണു ഇതിന് നാസർ മറുപടി പറഞ്ഞത്. നാസറിനുപുറമെ മലപ്പുറം ജില്ലയിൽ പലരും ജോലി അവധിയെടുത്ത് ലോകകപ്പ് മത്സരം കാണാൻ നാട്ടിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP