Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡഫ് ഒളിമ്പിക്സ് സ്വർണനേട്ടക്കാർക്ക് ഒരു ലക്ഷം രൂപ വീതം; തുക അനുവദിച്ചത് കായിക വികസന നിധിയിൽ നിന്ന്

ഡഫ് ഒളിമ്പിക്സ് സ്വർണനേട്ടക്കാർക്ക് ഒരു ലക്ഷം രൂപ വീതം; തുക അനുവദിച്ചത് കായിക വികസന നിധിയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തയ്വാനിൽ നടന്ന ഏഷ്യ-പസഫിക് ഡഫ് ഒളിമ്പിക്സിൽ സ്വർണം നേടിയ ശ്രീജിഷ്ണ, ജിജോ കുര്യാക്കോസ് എന്നീ മലയാളിതാരങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകും. കേൾവിശക്തിയില്ലാത്ത ഈ താരങ്ങൾക്ക് കായികവകുപ്പിന്റെ കായിക വികസനനിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

തൃശൂർ പെരുവല്ലൂർ സ്വദേശിയാണ് ശ്രീജിഷ്ണ. ഹൈജമ്പിലാണ് ഈ മിടുക്കിയുടെ മെഡൽ നേട്ടം. ലോങ്ങ്ജമ്പിലും മികവുണ്ട്. തിരുവനന്തപുരം സായിയിൽ താമസിച്ചാണ് പരിശീലനം. സായിയിലെ നിഷാദ് കുമാറാണ് പരിശീലകൻ. തിരുവനന്തപുരം ആക്കുളത്തെ നിഷിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ശ്രീജിഷ്ണയുടെ കേൾവിശക്തിയില്ലാത്ത ഇളയ സഹോദരനും ലോങ്ങ്ജമ്പ് താരമാണ്.

ഇടുക്കി ഏലപ്പാറ സ്വദേശിയാണ് ജിജോ കുര്യാക്കോസ്. 800 മീറ്ററിലാണ് ഈ 29 കാരന്റെ സ്വർണനേട്ടം. ദരിദ്രമായ ചുറ്റുപാടിൽനിന്നു വരുന്ന ജിജോ സ്വയം പരിശീലിച്ചാണ് മികവിലേക്ക് ഉയർന്നത്. ഇപ്പോൾ തിരുവനന്തപുരം കളക്ടറേറ്റിൽ റവന്യൂ വിഭാഗം എൽഡി ക്ലർക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP