Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.യു. മാർച്ചിലെ സംഘർഷം: റിമാന്റിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കോടതിയിൽ സർക്കാർ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

കെ.എസ്.യു. മാർച്ചിലെ സംഘർഷം: റിമാന്റിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കോടതിയിൽ സർക്കാർ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ. പി നാഗരാജ്‌

തിരുവനന്തപുരം: ഖാദർ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നടന്ന ലാത്തിച്ചാർജിനെ തുടർന്ന് റിമാന്റിൽ കഴിയുന്ന 5 കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് സർക്കാർ കോടതിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.നിയമസഭാ സമ്മേളനം നടക്കുന്ന ഈ കാലയളവിർ പ്രതികളെ ഉടനടി ജാമ്യത്തിൽ വിട്ടയക്കുന്ന പക്ഷം ഇവർ ഇമ്മാതിരി കുറ്റകൃത്യത്തിൽ വീണ്ടും ഏർപ്പെട്ട് പൊതു സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ ചെയ്യാൻ ഇടയുള്ളതിനാലും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കളയണമെന്നും സർക്കാർ വാദിച്ചു. 

അതേ സമയം സമാധാനപരമായി നടന്ന മാർച്ചിന് നേരെ പൊലീസാണ് അകാരണമായും തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടുപോലും പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതായും പ്രവർത്തകരെ ലാത്തി കൊണ്ട് തല്ലിച്ചതച്ച് തലയിലും ശരീരത്തിലും മാരകമായ പരിക്കുകൾ ഉണ്ടാക്കിയതായും പ്രതിഭാഗം വാദിച്ചു. പൊലീസിന്റെ മർദ്ദനം മറച്ചു വക്കാനായാണ് റിമാന്റ് റിപ്പോർട്ടിൽ ' സമരക്കാരെ പിരിച്ചുവിടാൻ ആറ് ഗ്രനേഡുകൾ പൊട്ടിച്ച് സമരക്കാരെ പിരിച്ചു വിട്ടിട്ടുള്ളതും ജലപീരങ്കി ഉപയോഗിച്ചതിലും ടിയർഗ്യാസ് പൊട്ടിച്ചതിനെ തുടർന്ന് പിന്തിരിഞ്ഞോടിയ സമരക്കാരിൽ പലരും കൂട്ടിയിടിച്ചു മറിഞ്ഞു വീണ് പരിക്ക് പറ്റിയിട്ടുള്ളതുമാണ് ' എന്ന് എഴുതിയിട്ടുള്ളതെന്നും 6 പേജുകളുള്ള റിമാന്റ് റിപ്പോർട്ട് ഉയർത്തിക്കാട്ടി പ്രതിഭാഗം മറുവാദമുന്നയിച്ചു. റിമാന്റ് ചെയ്യാനായി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോൾ മർദ്ദന വിവരം പ്രതികൾ വെളിപ്പെടുത്തിയത് കോടതി മൊഴിയായി രേഖപ്പെടുത്തിയതായും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇരു ഭാഗവും കേട്ട കോടതി അന്വേഷണ റിപ്പോർട്ട് ഇന്ന് ( വെള്ളിയാഴ്ച ) ഹാജരാക്കാൻ കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളും പതിനാലാം പ്രതിയുമാണ് അറസ്റ്റ് ചെയ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതൽ റിമാന്റിലായത്.കെ.എസ്.യു. പ്രവർത്തകരായ കോട്ടയം വൈക്കം താലൂക്കിൽ മുളക്കുളം കരിക്കോട് കരയിൽ കഴുത്തു കണ്ടത്തിൽ വീട്ടിൽ മാത്യു മകൻ സുബിൻ മാത്യു (28) , മലപ്പുറം പൊന്നാനി താലൂക്കിൽ വെളിയൻകോട് പ്രാരത്തു വീട്ടിൽ അബൂബക്കർ മകൻ റംഷാദ് (27) , തൃശൂർ പുല്ലഴി ചേറ്റുപുഴ മനക്കൊടി ആമ്പക്കാട്ട് ഹൗസിൽ ശ്രീധരൻ മകൻ ശ്രീലാൽ (28) , പൊന്നാനി താലൂക്കിൽ എടപ്പാൾ പടിഞ്ഞാറ്റു മുറി കൊടകാട്ടയിൽ വീട്ടിൽ അഷ്‌റഫ് മകൻ ആഷിഫ് (23) , പുനലൂർ താലൂക്കിൽ അറക്കൽ തോവർ തോട്ടം തടത്തിൽ മേലേതിൽ പുത്തൻവീട്ടിൽ സഫീർ മകൻ തൗഫീക്ക് (26) എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP