Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹകാരികളുടെ മികച്ച പിന്തുണയോടെ നടത്തിവരുന്നത് ജനോപകാരപ്രദമായതും വൈവിധ്യ തലങ്ങളിൽ നിറഞ്ഞുനിൽക്കുന്നതുമായ പദ്ധതികൾ; സംസ്ഥാന അവാർഡ് പ്രവർത്തനത്തിനുള്ള അംഗീകാരം; സന്തോഷം മറച്ച് വെക്കാതെ കവളങ്ങാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്

സഹകാരികളുടെ മികച്ച പിന്തുണയോടെ നടത്തിവരുന്നത് ജനോപകാരപ്രദമായതും വൈവിധ്യ തലങ്ങളിൽ നിറഞ്ഞുനിൽക്കുന്നതുമായ പദ്ധതികൾ; സംസ്ഥാന അവാർഡ് പ്രവർത്തനത്തിനുള്ള അംഗീകാരം; സന്തോഷം മറച്ച് വെക്കാതെ കവളങ്ങാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:2017- 18 സാമ്പത്തിക വർഷത്തെ പ്രവത്തനമികവും, നേട്ടങ്ങളും പരിഗണിച്ച് സംസ്ഥാനത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള അവാർഡ് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിവന് ലഭിച്ചത് കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് ബാങ്ക് പ്രസിഡന്റ് കെബി മുഹമ്മദ്. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളാണ് കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനമേഖല.ജില്ലയിലെ ഏറ്റവും പ്രവർത്തനക്ഷമമായ പ്രാഥമിക സഹകരണ ബാങ്കാണിത്. കാർഷിക രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ചു പ്രവർത്തിച്ചുവരുന്ന ബാങ്ക് സ്വന്തമായി കാർഷിക മാർക്കറ്റും, കാർഷിക വസ്തുക്കളെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വിപണിയിലെത്തിക്കുന്നതിനുള്ള പദ്ധതികളും നടത്തിവരുന്നു.

ഇതു മൂലം കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും സുസ്തിര വിപണി കണ്ടെത്തുന്നതിനും സാധിച്ചിട്ടുണ്ട്.പ്രായമായ അംഗങ്ങൾക്ക് പെൻഷൻ പദ്ധതി , മരണാനന്തര സഹായ നിധി, കാർഷിക ജോലികൾക്ക് ഹരിതസേന, അംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതി ,നെൽകൃഷിക്ക് പലിശ രഹിത വായ്പ, ആബുലൻസ് -ഫീസർ സേവനങ്ങൾ, അംഗങ്ങൾക്ക് 25% ലാഭവിഹിതം എന്നിവയും ബാങ്ക് നടപ്പിലാക്കി വരുന്നു.

കോതമംഗലം എം എൽ എ നടപ്പാക്കുന്ന ' അരുത് വൈകരുത് ' മലിന്യനിർമ്മാർജ്ജന പദ്ധതിയിൽ പങ്കാളി, കെയർ ഹോം പദ്ധതി സഹായി, തുടങ്ങി വൈവിധ്യങ്ങളായ സേവനപ്രവർത്തങ്ങളും ബാങ്ക് നടത്തിവരുന്നു.1926 ൽ തുടങ്ങിയ ബാങ്കിന് നിലവിൽ 17532 അംഗങ്ങളും 138 കോടി രുപയുടെ നിക്ഷേപവും 162 കോടി രൂപയുടെ പ്രവർത്തന മൂലധനവും ഉണ്ട്. നെല്ലിമറ്റത്തെ ബാങ്ക് ഹെഡ് ഓഫിസ് കൂടാതെ ഏഴ് ബ്രാഞ്ചുകൾ കവളങ്ങാട് , പല്ലാരിമംഗലം പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്നു. അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നാളെ ( ജൂലൈ 6) എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP